'ഈ 3 കളിക്കാരെ ചുളുവില്‍ കിട്ടിയത്'; ലേലത്തിലെ ചെന്നൈയുടെ നേട്ടമെന്ന് ഫ്‌ളെമിങ്

മൂവരുടേയും സാന്നിധ്യം ടീമിന്റെ മൂല്യം ഉയര്‍ത്തുന്നതായാണ് ഫ്‌ളെമിങ് പറയുന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്‍ താര ലേലത്തില്‍ കോണ്‍വേ, ആദം മില്‍നെ, സാന്ത്‌നര്‍ എന്നിവരെ കുറഞ്ഞ വിലയ്ക്ക് ലഭിച്ചത് ഗുണം ചെയ്യുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകന്‍ ഫ്‌ളെമിങ്. മൂവരുടേയും സാന്നിധ്യം ടീമിന്റെ മൂല്യം ഉയര്‍ത്തുന്നതായാണ് ഫ്‌ളെമിങ് പറയുന്നത്. 

വലിയ തുകയ്ക്കല്ല അവര്‍ എത്തിയിരിക്കുന്നത്. വളരെ കഴിവുള്ള കളിക്കാരാണ് ഇവര്‍. രാജ്യാന്തര ക്രിക്കറ്റില്‍ നല്ല വര്‍ഷങ്ങളാണ് കോണ്‍വേയ്ക്ക്. ഞങ്ങളുടെ വിശ്വസ്ഥനാണ് സാന്ത്‌നര്‍. ആദം മില്‍നേയുടെ പേസും ചെന്നൈക്ക് ഗുണം ചെയ്യും, ഫ്‌ളെമിങ് അഭിപ്രായപ്പെട്ടു. 

ഏതാനും കളിക്കാരെ ഞങ്ങള്‍ക്ക് നഷ്ടമായി

താര ലേലത്തില്‍ എന്തായിരുന്നോ പ്ലാന്‍ അത് പിന്തുടരാന്‍ ഞങ്ങള്‍ക്കായി. അതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ഏതാനും കളിക്കാരെ ഞങ്ങള്‍ക്ക് നഷ്ടമായി. അത് സങ്കടപ്പെടുത്തുന്നതാണ് എങ്കിലും വളരെ കഴിവുള്ള കളിക്കാരെ കണ്ടെത്താനുമായി. അനുഭവ സമ്പത്തും കഴിവും ഇടകലര്‍ന്ന ടീമിനെ സൃഷ്ടിക്കാനായിരിക്കുന്നു എന്നും ഫ്‌ളെമിങ് പറഞ്ഞു. 

ഒരു കോടി രൂപയ്ക്കാണ് കോണ്‍വേയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. സാന്ത്‌നറിനും മില്‍നേയ്ക്കും 1.9 കോടി രൂപ വീതമാണ് പ്രതിഫലം. മാര്‍ച്ച് 26ന് നടക്കുന്ന ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് കൊല്‍ക്കത്തയെ നേരിടും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com