'പ്രാര്‍ഥനയോടെ, ആശംസകളോടെ ഞാനും'; ബ്ലാസ്റ്റേഴ്‌സ് കപ്പുയര്‍ത്തുന്നത് കാത്ത് മോഹന്‍ലാലും

കപ്പുയര്‍ത്താന്‍ ഫറ്റോര്‍ഡയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി മോഹന്‍ലാലും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: കപ്പുയര്‍ത്താന്‍ ഫറ്റോര്‍ഡയില്‍ ഇറങ്ങുന്ന കേരള ബ്ലാസ്‌റ്റേഴ്‌സിന് ആശംസയുമായി മോഹന്‍ലാലും. ബ്ലാസ്‌റ്റേഴ്‌സിന്റെ ജയത്തിനായി ജനകോടികള്‍ക്കൊപ്പം പ്രാര്‍ഥനയോടെ, ആശംസകളോടെ ഞാനും എന്നാണ് അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. 

ആവേശത്തിരയില്‍ കേരളം നിറഞ്ഞാടുമ്പോള്‍, മലയാള മനസുകളില്‍ പ്രതീക്ഷയുടെ കാല്‍പ്പന്തുരുളുമ്പോള്‍, മഞ്ഞപ്പടയുടെ വിജയത്തിനായി, ജനകോടികള്‍ക്കൊപ്പം, പ്രാര്‍ഥനയോടെ, ആശംസകളോടെ, മോഹന്‍ലാല്‍ കുറിച്ചു. 

ഏറെ വര്‍ഷങ്ങളുടെ നിരാശകള്‍ക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് ഫൈനല്‍ കളിക്കുന്നത് ആഘോഷമാക്കുകയാണ് ആരാധകര്‍. ഫൈനലിന് ഫറ്റോര്‍ഡയില്‍ കാണികള്‍ക്ക് പ്രവേശനം അനുവദിച്ചതോടെ ആരാധകര്‍ ഗോവയിലേക്ക് വണ്ടി കയറി. 2014ലേയും 2016ലേയും പോലെ ബ്ലാസ്‌റ്റേഴ്‌സിന് കലാശപ്പോരില്‍ കാലിടറില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com