'മദ്യപിച്ചാണ് പരിശീലനത്തിന് വരുന്നത്, പിഎസ്ജിയോട് പ്രതികാരം ചെയ്യുന്നു'; നെയ്മര്‍ക്ക് എതിരെ ആരോപണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd March 2022 02:15 PM  |  

Last Updated: 23rd March 2022 02:15 PM  |   A+A-   |  

psg-neymar

നെയ്മർ/ഫയല്‍ ചിത്രം

 

പാരിസ്: പിഎസ്ജി മുന്നേറ്റ നിര താരം നെയ്മര്‍ക്ക് എതിരെ ആരോപണവുമായി ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍. മദ്യപിച്ചാണ് പരിശീലന സെഷനുകളില്‍ നെയ്മര്‍ എത്തുന്നത് എന്നും, പിഎസ്ജിയുടെ പേര് കളയാനാണ് നെയ്മര്‍ ശ്രമിക്കുന്നത് എന്നും ആരോപണം ഉയരുന്നു. 

ഫ്രഞ്ച് മാധ്യമമായ ആര്‍എംസി സ്‌പോര്‍ട്ട് ജേര്‍ണലിസ്റ്റായ ഡാനിയല്‍ റിക്കോയാണ് നെയ്മര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. വിരളമായി മാത്രമാണ് നെയ്മര്‍ പരിശീലനത്തിന് എത്തുന്നത്. മദ്യപിച്ചാണ് പല സമയത്തും എത്തുക. പിഎസ്ജിയോട് പ്രതികാരംം ചെയ്യുന്നത് പോലെയാണ് നെയ്മറുടെ മനോഭാവം, ഫ്രഞ്ച് ജേര്‍ണലിസ്റ്റ് പറയുന്നു. 

ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന മുറവിളി ശക്തം

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജി പുറത്തായതിന് പിന്നാലെ നെയ്മര്‍ക്കെതിരെ പിഎസ്ജി ആരാധകര്‍ തിരിഞ്ഞിരുന്നു. പിഎസ്ജിക്കായി നെയ്മര്‍ ഗോള്‍ നേടുമ്പോള്‍ പോലും കൂവലാണ് ആരാധകരില്‍ നിന്ന് ഉയര്‍ന്നത്. നെയ്മറെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന മുറവിളി ഉയരുന്നു. 

2017ലാണ് ബാഴ്‌സയില്‍ നിന്ന് റെക്കോര്‍ഡ് ട്രാന്‍സ്ഫറില്‍ നെയ്മര്‍ പിഎസ്ജിയിലേക്ക് എത്തുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്ന പിഎസ്ജിയുടെ സ്വപ്‌നം നിറവേറ്റാന്‍ നെയ്മര്‍ക്കുമായില്ല. ടീമിനോട് ഇണങ്ങാന്‍ സാധിക്കാതെ നില്‍ക്കുന്ന മെസിക്ക് നേരേയും ആരാധകരുടെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നു.