ടെസ്റ്റ് ഓള്‍റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാമത്; ഏകദിന, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് താഴേക്ക് 

വെസ്റ്റ് ഇന്‍ഡീസിന്റെ ഹോള്‍ഡറെ പിന്നിലേക്ക് മാറ്റിയാണ് ജഡേജ വീണ്ടും ഒന്നാമത് എത്തിയത്
രവീന്ദ്ര ജഡേജ
രവീന്ദ്ര ജഡേജ

ദുബായ്: ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍ റൗണ്ടര്‍മാരില്‍ രവീന്ദ്ര ജഡേജ വീണ്ടും ഒന്നാമത്. വെസ്റ്റ് ഇന്‍ഡീസിന്റെ ഹോള്‍ഡറെ പിന്നിലേക്ക് മാറ്റിയാണ് ജഡേജ വീണ്ടും ഒന്നാമത് എത്തിയത്. 

ഈ മാസം ആദ്യമാണ് ജഡേജ ടെസ്റ്റ് റാങ്കിങ്ങില്‍ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നത്. ശ്രീലങ്കയ്ക്ക് എതിരെ മൊഹാലിയില്‍ 175 റണ്‍സും 9 വിക്കറ്റും കണ്ടെത്തിയതോടെയായിരുന്നു ഇത്. എന്നാല്‍ കഴിഞ്ഞ ആഴ്ച ജഡേജയെ പിന്നിലേക്ക് മാറ്റി ഹോള്‍ഡര്‍ ഒന്നാം സ്ഥാനം പിടിച്ചു. 

എന്നാലിപ്പോള്‍ 385 പോയിന്റോടെ വീണ്ടും ജഡേജ ഒന്നാം സ്ഥാനത്തേക്ക് എത്തി. ആര്‍ അശ്വിന്‍ ഓള്‍റൗണ്ടര്‍മാരില്‍ മൂന്നാമതും ബൗളര്‍മാരില്‍ രണ്ടാമതും നില്‍ക്കുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഒരു സ്ഥാനം താഴേക്ക് ഇറങ്ങി ഏഴാം സ്ഥാനത്തായി. കോഹ് ലി 9ാം സ്ഥാനത്തും പന്ത് പത്താമതും മാറ്റമില്ലാതെ നില്‍ക്കുന്നു. ഓസ്‌ട്രേലിയക്കെതിരെ കറാച്ചി ടെസ്റ്റില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത ബാബര്‍ അസം മൂന്ന് സ്ഥാനം മുകളിലേക്ക് കയറി അഞ്ചാം റാങ്കിലെത്തി. 

ഏകദിന റാങ്കിങ്ങില്‍ നാലാമതേക്ക് വീണ് രോഹിത് ശര്‍മ

ഏകദിന റാങ്കിങ്ങില്‍ ബാറ്റേഴ്‌സില്‍ കോഹ് ലി രണ്ടാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ രോഹിത് 4ാം സ്ഥാനത്തേക്ക് വീണു. ഡികോക്ക് ആണ് ഇപ്പോള്‍ മൂന്നാമത്. ബാബര്‍ അസമാണ് റാങ്കിങ്ങില്‍ ഒന്നാമത്. 

ഏകദിനത്തിലെ ബൗളര്‍മാരില്‍ ഇന്ത്യന്‍ താരമായി ബുമ്ര മാത്രമാണുള്ളത്. ആറാം സ്ഥാനത്താണ് ബുമ്ര. ട്രെന്റ് ബോള്‍ട്ട് ആണ് ഒന്നാമത്. ഓള്‍റൗണ്ടര്‍മാരില്‍  ഇന്ത്യയുടെ രവീന്ദ്ര ജഡേജ പത്താം സ്ഥാനത്തുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com