'വീട്ടില്‍ നിന്ന് 20 മിനിറ്റ് മാത്രം അകലെ, എന്നിട്ടും'; ബയോ ബബിളിനെ പഴിച്ച് വിരാട് കോഹ്‌ലി
By സമകാലിക മലയാളം ഡെസ്‌ക് | Published: 23rd March 2022 04:23 PM |
Last Updated: 23rd March 2022 04:23 PM | A+A A- |

ഫോട്ടോ: ട്വിറ്റർ
മുംബൈ: ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിന്റെ നിരാശയിലേക്ക് ചൂണ്ടി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോഹ് ലി. ടീം ഹോട്ടലില്‍ നിന്നും 20 മിനിറ്റ് മാത്രം അകലെയാണ് തന്റെ വീട്. എന്നാല്‍ വീട്ടില്‍ പോകാനാവില്ലെന്നതാണ് കോഹ് ലി ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.
ആര്‍സിബി ബോള്‍ഡ് ഡയറീസിലാണ് കോഹ്‌ലിയുടെ വാക്കുകള്‍. ഹോട്ടലില്‍ കഴിയാന്‍ എനിക്ക് താത്പര്യമില്ല. കാരണം ബോംബെയിലാണ് ഞാന്‍. വീട് 20 മിനിറ്റ് മാത്രം അകലെയും. എന്നിട്ടും വീട്ടില്‍ പോകാന്‍ കഴിയില്ല. ഒന്നും ചെയ്യാന്‍ കഴിയില്ല. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയാണ്, ആര്‍സിബി മുന്‍ ക്യാപ്റ്റന്‍ പറയുന്നു.
കണ്ട് തീര്‍ക്കാനുള്ള ഷോകള്‍ കാണുക. ബുക്ക് വായിക്കുക. പിന്നെ വീട്ടിലേക്ക് ഒരുപാട് വീഡിയോ കോളുകളും ചെയ്യുക...ഇതാണ് ഇനിയുള്ള ദിവസങ്ങളില്‍ മുന്‍പിലുള്ളത്. പുതിയൊരു ഊര്‍ജത്തിലാണ് ഞാന്‍ ഇപ്പോള്‍. ഒരുപാട് ഉത്തരവാദിത്വങ്ങള്‍ ഒഴിഞ്ഞിരിക്കുന്നു.
King Kohli talks about his renewed energy, the confidence he has in Faf, and more on @kreditbee presents Bold Diaries.#PlayBold #WeAreChallengers #IPL2022 #Mission2022 @imVkohli pic.twitter.com/QQlaAFTpuO
— Royal Challengers Bangalore (@RCBTweets) March 22, 2022
മാര്‍ച്ച് 27നാണ് ബാംഗ്ലൂരിന്റെ ആദ്യ മത്സരം
ജീവിതം നല്ല ഒരു നിലയില്‍ നില്‍ക്കും. ഞങ്ങള്‍ക്കിപ്പോള്‍ ഒരു കുഞ്ഞുണ്ട്, ഒരു കുടുംബമായി. സന്തോഷത്തോടെ ജീവിക്കുക, ഞങ്ങളുടെ കുഞ്ഞ് വളരുന്നത് കാണുക എന്നതാണ് ഇനി എന്റെ മുന്‍പിലുള്ളത്. എനിക്ക് ഇഷ്ടമുള്ളത് ചെയ്യുക, ക്രിക്കറ്റ് കളിക്കുക എന്നതാണ് അത്...കോഹ് ലി പറയുന്നു.
മാര്‍ച്ച് 27നാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സീസണിലെ ആദ്യ മത്സരം. മായങ്ക് അഗര്‍വാള്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ആണ് ബാംഗ്ലൂരിന്റെ എതിരാളികള്‍. ക്യാപ്റ്റന്‍ സ്ഥാനം കോഹ് ലി ഒഴിഞ്ഞതിന് ശേഷമുള്ള ആര്‍സിബിയുടെ അവസ്ഥ എന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.