ടെസ്റ്റില്‍ അതിവേഗം 8000 റണ്‍സ്; സംഗയുടെ റെക്കോര്‍ഡ് കടപുഴക്കി സ്റ്റീവ് സ്മിത്ത് 

അതിവേഗത്തില്‍ ടെസ്റ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന റെക്കോര്‍ഡ് ആണ് സ്റ്റീവ് സ്മിത്ത് തന്റെ പേരിലേക്ക് ചേര്‍ത്തത്
സ്റ്റീവന്‍ സ്മിത്ത് / ട്വിറ്റര്‍ ചിത്രം
സ്റ്റീവന്‍ സ്മിത്ത് / ട്വിറ്റര്‍ ചിത്രം

ലാഹോര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി തന്റെ പേരിലാക്കി സ്റ്റീവ് സ്മിത്ത്. അതിവേഗത്തില്‍ ടെസ്റ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന താരം എന്ന റെക്കോര്‍ഡ് ആണ് സ്റ്റീവ് സ്മിത്ത് തന്റെ പേരിലേക്ക് ചേര്‍ത്തത്. 

പാകിസ്ഥാന് എതിരായ ലാഹോര്‍ ടെസ്റ്റിലാണ് സ്റ്റീവ് സ്മിത്ത് നാഴികക്കല്ല് പിന്നിട്ടത്. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ സ്മിത്ത് 17 റണ്‍സ് മാത്രം എടുത്താണ് മടങ്ങിയത്. എന്നാല്‍ ഏഴ് റണ്‍സ് സ്‌കോര്‍ ചെയ്തതോടെ ചരിത്ര നേട്ടത്തിലേക്ക് സ്മിത്ത് എത്തി. ലങ്കന്‍ താരം കുമാര്‍ സംഗക്കാരയുടെ റെക്കോര്‍ഡ് ആണ് സ്മിത്ത് ഇവിടെ മറികടന്നത്. 

8000 റണ്‍സ് കണ്ടെത്താന്‍ സ്മിത്തിന് വേണ്ടിവന്നത് 151 ഇന്നിങ്‌സ് 

152 ഇന്നിങ്‌സില്‍ നിന്നാണ് കുമാര്‍ സംഗക്കാര 8000 റണ്‍സ് കണ്ടെത്തിയത്. സ്റ്റീവ് സ്മിത്തിന് ഇതിനായി വേണ്ടി വന്നത് 151 ഇന്നിങ്‌സും. സംഗക്കാരയ്ക്കും സ്മിത്തിനും പിന്നിലുള്ളത് മാസ്റ്റര്‍ ബ്ലാസ്റ്ററും. 154 ഇന്നിങ്‌സ് ആണ് 8000 ടെസ്റ്റ് റണ്‍സിലേക്ക് എത്താന്‍ സ്മിത്തിന് വേണ്ടി വന്നത്. 

സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്‌സ്, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് നാലും അഞ്ചും സ്ഥാനത്തുള്ളത്. 157 ഇന്നിങ്‌സ് ആണ് സോബേഴ്‌സിന് വേണ്ടി വന്നത്. ദ്രാവിഡിന് 158 ഇന്നിങ്‌സും. ടെസ്റ്റില്‍ നിലവില്‍ 60ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ഒരേയൊരു താരം സ്റ്റീവ് സ്മിത്ത് ആണ്. 

എന്നാല്‍ കോഹ് ലിയുടേത് പോലെ സെഞ്ചുറി വരള്‍ച്ച നേരിടുകയാണ് സ്മിത്തും. ടെസ്റ്റില്‍ സ്മിത്ത് മൂന്നക്കം കടന്നിട്ട് 420 ദിവസം കടന്നു. 27 ടെസ്റ്റ് സെഞ്ചുറികളാണ് സ്മിത്തിന്റെ പേരില്‍ ആകെയുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com