റെയ്‌നയും ഗെയ്‌ലും ഡിവില്ലിയേഴ്‌സുമില്ല; ക്യാപ്റ്റനായി ധോനിയും കോഹ്‌ലിയും ഇല്ല; ഐപിഎല്ലില്‍ പുതു യുഗം

2008 മുതല്‍ ഐപിഎല്ലില്‍ നമ്മള്‍ കണ്ടിരുന്ന റെയ്‌നയും ഡിവില്ലിയേഴും ഗെയ്‌ലുമില്ലാത്ത ആദ്യത്തെ ഐപിഎല്ലുമാണ് ഇത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിനഞ്ചാം സീസണിന് ഐപിഎല്‍ ചരിത്രത്തിലും ആരാധകരുടെ മനസിലും പ്രത്യേക സ്ഥാനമുണ്ടാവും. ടോസ് ഇടാന്‍ കോഹ് ലിയും ധോനിയും ഇല്ലാത്ത ഐപിഎല്ലാണ് 2022ലേത്. 2008 മുതല്‍ ഐപിഎല്ലില്‍ നമ്മള്‍ കണ്ടിരുന്ന റെയ്‌നയും ഡിവില്ലിയേഴും ഗെയ്‌ലുമില്ലാത്ത ആദ്യത്തെ ഐപിഎല്ലുമാണ് ഇത്..

204 ഐപിഎല്‍ മത്സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിച്ചതിന് ശേഷമാണ് ധോനിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നുമുള്ള പിന്‍വാങ്ങല്‍ പ്രഖ്യാപനം. ഇന്ത്യന്‍ ടീമില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കാന്‍ പാകത്തില്‍ കോഹ് ലിയെ വളര്‍ത്തിയെടുത്തത് പോലെ ചെന്നൈയില്‍ ജഡേജയെ പാകപ്പെടുത്തുകയാണ് ധോനി. 

ടോസിനായി ധോനിയും കോഹ് ലിയും എത്തില്ല

ഐപിഎല്‍ 2022ല്‍ ധോനിയും കോഹ് ലിയും ടോസിനായി എത്തില്ല. 2021 ഐപിഎല്‍ സീസണോടെ ക്യാപ്റ്റന്‍സി കോഹ് ലി രാജിവെച്ചു. നാല് ഐപിഎല്‍ കിരീടങ്ങളോടെയാണ് ധോനി ചെന്നൈയുടെ നായക സ്ഥാനം ഒഴിയുന്നത്. കോഹ് ലിക്കാവട്ടെ ബാംഗ്ലൂരിനെ ഒന്നിലേക്ക് പോലും എത്തിക്കാനാവാതെയും. എങ്കിലും കോഹ് ലിയും ധോനിയും ടോസിനെത്തുന്നത് നൊസ്റ്റാള്‍ജിയ ആയി മാറാന്‍ പോകുന്നു എന്ന് തിരിച്ചറിയുകയാണ് ആരാധകര്‍. 

മിസ്റ്റര്‍ ഐപിഎല്‍ ഇല്ലാതെ ഐപിഎല്‍

ഐപിഎല്ലില്‍ ഒരു ഫ്രാഞ്ചൈസിയും സ്വന്തമാക്കാന്‍ മുന്‍പോട്ട് വരാതിരുന്നതോടെയാണ് മിസ്റ്റര്‍ ഐപിഎല്‍ ഇല്ലാതെ ഐപിഎല്‍ സീസണ്‍ കടന്നു പോകുന്നത്. 2020 സീസണില്‍ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് റെയ്‌ന കളിച്ചിരുന്നില്ല. എന്നാല്‍ 2022ല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാന്‍ തയ്യാറാവാതിരുന്നതോടെ കമന്ററി ബോക്‌സിലേക്ക് കടക്കുകയാണ് റെയ്‌ന...

ഗെയ്‌ലിന്റെ കൂറ്റനടികളും ഇല്ല

ക്രിസ് ഗെയ്‌ലിന്റെ കൂറ്റനടികള്‍ ഇല്ലാതെയാണ് ഇത്തവണ ഐപിഎല്‍ പൂരം. ഐപിഎല്‍ താര ലേലത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാനും ഗെയ്ല്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഓപ്പണിങ്ങില്‍ നിന്ന് മാറി മൂന്നാമതാണ് പഞ്ചാബിനായി ഗെയ്ല്‍ ഇറങ്ങിയത്. 

ഡിവില്ലിയേഴ്‌സിന്റെ 360 ഡിഗ്രി ഇല്ലാതെ ഐപിഎല്‍

വിരാട് കോഹ് ലി ക്യാപ്റ്റന്‍ സ്ഥാനം രാജി വെച്ചതിന് പിന്നാലെയാണ് ഐപിഎല്ലില്‍ നിന്നുമുള്ള ഡിവില്ലിയേഴ്‌സിന്റെ പിന്മാറ്റവും വരുന്നത്. ഡിവില്ലിയേഴ്‌സിന്റെ 360 ഡിഗ്രി ബാറ്റിങ് ഇല്ലാതെയാണ് ഐപിഎല്‍ 2022ഉം കടന്നു പോവുക. ഐപിഎല്‍ ഫ്രാഞ്ചൈസികളിലും പുതിയ യുഗത്തിന് തുടക്കമാവുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ മാറ്റങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com