ഇന്ത്യയുടെ ഒന്നാം റാങ്ക് സ്വപ്‌നം തകര്‍ത്ത് ഓസ്‌ട്രേലിയ; പാകിസ്ഥാനെ 115 റണ്‍സിന് തോല്‍പ്പിച്ചു; പരമ്പര നേട്ടം

പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയം പിടിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലാഹോര്‍: പാകിസ്ഥാന് എതിരാ ലാഹോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ജയം. പരമ്പരയിലെ അവസാന ടെസ്റ്റില്‍ ജയം പിടിച്ച് മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. 115 റണ്‍സിനാണ് പാകിസ്ഥാന്റെ ജയം. 

നാലാം ഇന്നിങ്‌സില്‍ 351 റണ്‍സ് ആയിരുന്നു പാകിസ്ഥാന് മുന്‍പില്‍ ഓസ്‌ട്രേലിയ വെച്ചത്. എന്നാല്‍ 235 റണ്‍സിന് ആതിഥേയര്‍ ഓള്‍ഔട്ടായി. ഉസ്മാന്‍ ഖവാജയാണ് പരമ്പരയിലെ താരം. കളിയിലെ താരം പാറ്റ് കമിന്‍സും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റും സമനിലയില്‍ അവസാനിച്ചിരുന്നു. 

ബാബര്‍ അസമിനും ഇമാമിനും അര്‍ധ ശതകം

നാലാം ഇന്നിങ്‌സില്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും മാത്രമാണ് പാകിസ്ഥാന് വേണ്ടി പൊരുതിയത്. ഇരുവരും അര്‍ധ ശതകം പിന്നിട്ടു. 199 പന്തില്‍ നിന്നാണ് ഇമാം ഉള്‍ ഹഖ് 70 റണ്‍സ് കമ്‌ടെത്തിയത്. ബാബര്‍ അസം 104 പന്തില്‍ നിന്ന് 55 റണ്‍സുമായി പുറത്തായി. 

ഒന്നാം ഇന്നിങ്‌സില്‍ ഉസ്മാന്‍ ഖവാജ, സ്റ്റീവ് സ്മിത്ത്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കെയ്‌റേ എന്നിവരുടെ അര്‍ധ സെഞ്ചുറി ബലത്തിലാണ് ഓസ്‌ട്രേലിയ 391 റണ്‍സ് കണ്ടെത്തിയത്. പാകിസ്ഥാന്‍ 243-3 എന്ന നിലയില്‍ നിന്ന് 268ന് ഓള്‍ഔട്ട് ആയതാണ് കളിയില്‍ വഴിത്തിരിവായത്. രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 227-3 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു.

ഒന്നാം റാങ്ക് നിലനിര്‍ത്തി ഓസ്‌ട്രേലിയ

പാകിസ്ഥാന് എതിരായ പരമ്പര ജയത്തോടെ ടെസ്റ്റ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനവും ഓസ്‌ട്രേലിയ നിലനിര്‍ത്തി. ഒന്നാമതുള്ള ഓസ്‌ട്രേലിയക്ക് 119 പോയിന്റാണ് ഉള്ളത്. രണ്ടാമത് നില്‍ക്കുന്ന ഇന്ത്യക്ക് 118 പോയിന്റും. പാകിസ്ഥാന് എതിരെ ലാഹോര്‍ ടെസ്റ്റില്‍ ഓസ്‌ട്രേലിയ തോറ്റിരുന്നെങ്കില്‍ ഇന്ത്യ ഒന്നാം റാങ്കിലേക്ക് എത്തിയാനെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com