'ഒരു ടീമിനേയും നയിച്ച പരിചയം ഇല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും'; രവീന്ദ്ര ജഡേജയെ നായകനാക്കിയത് ചൂണ്ടി മുന്‍ ചെന്നൈ താരം

രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാക്കിയത് ചോദ്യം ചെയ്ത് മുന്‍ സിഎസ്‌കെ താരം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: രവീന്ദ്ര ജഡേജയെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനാക്കിതിലെ പ്രശ്‌നം ചൂണ്ടി മുന്‍ സിഎസ്‌കെ താരം. ചെന്നൈ മുന്‍ ബാറ്റര്‍ എസ് ബദ്രിനാഥ്
ആണ് നീക്കത്തെ വിമര്‍ശിച്ച് എത്തുന്നത്. 

95 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് ബദ്രിനാഥ്. 2010, 2011 വര്‍ഷങ്ങളില്‍ ചെന്നൈ കിരീടം ചൂടിയപ്പോള്‍ ബദ്രിനാദ് ടീമില്‍ ഉള്‍പ്പെട്ടിരുന്നു. ജഡേജയുടെ ഓള്‍റൗണ്ട് മികവിനെ പ്രശംസിക്കുമ്പോഴും മറ്റ് ടീമുകളെ നയിച്ച അനുഭവസമ്പത്ത് ജഡേജയ്ക്ക് ഇല്ലാത്തതാണ് ബദ്രിനാദ് ചൂണ്ടിക്കാണിക്കുന്നത്. 

പ്രോപ്പര്‍ ഓള്‍റൗണ്ടറായി ജഡേജ

ജഡേജ പ്രധാനമായും ഒരു ബൗളര്‍ ആയിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ബാറ്റര്‍ എന്ന നിലയില്‍ വലിയ പുരോഗതി കൈവരിച്ചു. ബാറ്റിങ്ങില്‍ മികവ് കണ്ടെത്തിയതോടെയാണ് പ്രോപ്പര്‍ ഓള്‍റൗണ്ടറായി ജഡേജ മാറിയത്, 3 ഡി പ്ലേയറായി ജഡേജ, ബദ്രിനാഥ് പറയുന്നു. 

എന്നാല്‍ ഇപ്പോള്‍ 4 ഡൈമെന്‍ഷന്‍ ആയിരിക്കുന്നു. 4 ഡി ക്രിക്കറ്ററാവുകയാണ് ജഡേജ ക്യാപ്റ്റന്‍ ആവുന്നതിലൂടെ. എന്നാല്‍ ഒരു ടീമിനേയും ജഡേജ നയിച്ചിട്ടില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പോലും ക്യാപ്റ്റനായിട്ടില്ല. ഹോട്ട്‌സ്‌പോട്ടുകളില്‍ ഫീല്‍ഡ് ചെയ്യണം, ബൗള്‍ ചെയ്യുകയും ബാറ്റ് ചെയ്യുകയും വേണം. ഇപ്പോള്‍ ക്യാപ്റ്റന്‍സിയും, ബദ്രിനാഥ് പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com