ആരാണ് ട്രോജ്‌കോവിസ്‌കി? ഇറ്റലിയുടെ കഥ കഴിച്ച നോര്‍ത്ത് മാസിഡോണിയയുടെ ഹീറോ 

യൂറോ കപ്പ് ജേതാക്കളുടെ മേല്‍ ജയം നേടിത്തന്ന ട്രോജ്‌കോവ്‌സ്‌കിയാണ് നോര്‍ത്ത് മാസിഡോണിയയുടെ ഇപ്പോഴത്തെ ഹീറോ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ടൂറിന്‍: 32 ഷോട്ടുകളാണ് ജയം അനിവാര്യമായ കളിയില്‍ ഇറ്റലിയില്‍ നിന്ന് വന്നത്. നേടിയത് 16 കോര്‍ണറുകളും. പന്തടക്കത്തിലും പാസുകളിലുമെല്ലാം നോര്‍ത്ത് മാസിഡോണിയയേക്കാള്‍ ബഹുദൂരം മുന്‍പിലും. പക്ഷേ ഇഞ്ചുറി ടൈമിന്റെ രണ്ടാം മിനിറ്റ് മുതല്‍ ട്രോജ്‌കോവ്‌സ്‌കി എന്ന പേര് ഫുട്‌ബോള്‍ ലോകത്ത് ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി...ആരാണ് ട്രോജ്‌കോവ്‌സ്‌കി?

യൂറോ കപ്പ് ജേതാക്കളുടെ മേല്‍ ജയം നേടിത്തന്ന ട്രോജ്‌കോവ്‌സ്‌കിയാണ് നോര്‍ത്ത് മാസിഡോണിയയുടെ ഇപ്പോഴത്തെ ഹീറോ. ഇറ്റലിക്കെതിരായ ജയത്തില്‍ മാത്രമല്ല, ക്വാളിഫയറില്‍ പുറത്താവാതെ പ്ലേഓഫിലേക്ക് നോര്‍ത്ത് മാസിഡോണിയ എത്തിയും ഈ താരത്തിന്റെ കരുത്തില്‍ തന്നെ. 

പ്ലേഓഫിലേക്ക് എത്തിയത് ട്രോജ്‌കോവ്‌സ്‌കിയുടെ ബലത്തില്‍

നോര്‍ത്ത് മാസിഡോണിയയുടെ വമ്പന്‍ താരങ്ങളില്‍ ഒരാളാണ് ട്രോജ്‌കോവ്‌സ്‌കി. 75 രാജ്യന്തര മത്സരങ്ങളില്‍ വല കുലുക്കിയത് 20 വട്ടം. അതില്‍ നാലും വന്നത് ഈ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും. ട്രോജ്‌കോവ്‌സ്‌കിയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഗ്രൂപ്പ് ജെയില്‍ അവര്‍ രണ്ടാം സ്ഥാനം പിടിച്ച് പ്ലേഓഫിലേക്ക് എത്തിയത്. 

ഇറ്റലിയെ വീഴ്ത്തിയ പാലര്‍മോ ട്രോജ്‌കോവ്‌സ്‌കി 4 വര്‍ഷം കളിച്ച ഇടം

കൗമാര പ്രായത്തില്‍ ചെല്‍സിക്കൊപ്പമായിരുന്നു ട്രോജ്‌കോവ്‌സ്‌കി. അന്ന് ബ്രസീലിന് എതിരെ അവസാന നിമിഷം വല കുലുക്കി ചെല്‍സിയുടെ കൗമാര സംഘത്തെ 2010ലെ കോപ്പ ആംസ്റ്റര്‍ഡാം കിരീടത്തിലേക്ക് താരം എത്തിച്ചു. ഇറ്റലിയിലെ പാലെര്‍മോയിലേക്ക് എത്തുന്നതിന് മുന്‍പ് ക്രൊയേഷ്യയിലും ബെല്‍ജിയത്തിലും ട്രോജ്‌കോവ്‌സ്‌കി കളിച്ചു. 

ഇറ്റലിയെ വീഴ്ത്തിയ പാലര്‍മോയുടെ ഗോം ഗ്രൗണ്ടില്‍ നാല് സീസണുകളാണ് ട്രോജോവ്‌സ്‌കി കളിച്ചത്. 104 മത്സരങ്ങള്‍ 2015 മുതല്‍ 2019 വരെയുള്ള സമയം ഇവിടെ ട്രോകോവ്‌സ്‌കി കളിച്ചു. സൗദി ക്ലബായ അല്‍ ഫയക്ക് വേണ്ടിയാണ് നോര്‍ത്ത് മാസിഡോണിയയുടെ ഹീറോ ഇപ്പോള്‍ ബൂട്ടണിയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com