ഇനി ഐപിഎല്ലിന്റെ നാളുകള്‍; ജയത്തോടെ തുടങ്ങാന്‍ ശ്രേയസും ജഡേജയും, സാധ്യതാ ഇലവന്‍

ഇനി ഐപിഎല്ലിന്റെ നാളുകള്‍. പുതിയ രൂപത്തിലെത്തുന്ന ടീമുകളുമായി പതിനഞ്ചാം ഐപിഎല്‍ സീസണിന് ഇന്ന് തിരി തെളിയും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഇനി ഐപിഎല്ലിന്റെ നാളുകള്‍. പുതിയ രൂപത്തിലെത്തുന്ന ടീമുകളുമായി പതിനഞ്ചാം ഐപിഎല്‍ സീസണിന് ഇന്ന് തിരി തെളിയും. കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ഉദ്ഘാടന സീസണില്‍ നേര്‍ക്കുനേര്‍ വരും. 

കൊല്‍ക്കത്തയെ ജയിപ്പിച്ച് തുടങ്ങാന്‍ ശ്രേയസും ചെന്നൈയെ ജയത്തിലേക്ക് എത്തിക്കാന്‍ ജഡേജയും ലക്ഷ്യമിടുമ്പോള്‍ ഉദ്ഘാടന മത്സരത്തില്‍ തന്നെ പോര് മുറുകും. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ചരിത്രത്തില്‍ ഇത് രണ്ടാം തവണ മാത്രമാണ് ടീമിന്റെ ക്യാപ്റ്റനല്ലാതെ കളിക്കാരനായി ധോനി ഇറങ്ങുന്നത്. 2012ലായിരുന്നു അത്. ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ യോര്‍ക് ഷെയറിന് എതിരെ...

ആദ്യ മത്സരത്തില്‍ ഇവരുണ്ടാവില്ല

പ്രധാന കളിക്കാരായ ദീപക് ചഹര്‍, മൊയിന്‍ അലി എന്നിവരില്ലാതെയാണ് ജഡേജയ്ക്ക് ആദ്യ കളിയില്‍ ടീമിനെ നയിക്കേണ്ടത്. ശ്രേയസിനുമുണ്ട് ഇതേ നിലയിലെ തലവേദന. ആരോണ്‍ ഫിഞ്ച് ഇതുവരെ ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. കഴിഞ്ഞ ആഴ്ച വിവാഹിതനായ ടിം സൗത്തിക്കും ആദ്യത്തെ മത്സരം നഷ്ടമാവും. 

മൊയിന്‍ അലിയുടെ അഭാവത്തില്‍ കോണ്‍വേ ആയിരിക്കും ചെന്നൈയുടെ മധ്യനിരയില്‍ ഇറങ്ങുക. ടിം സൗത്തിക്ക് പകരം ലങ്കന്‍ താരം ചാമിക കരുണരത്‌നയെയോ മറ്റൊരു എക്‌സ്ട്രാ പേസറേയോ ആവും കൊല്‍ക്കത്ത കളിപ്പിക്കുക. 

ക്യാപ്റ്റന്‍ സ്ഥാനം കൈമാറിയ എംഎസ് ധോനിയുടെ ബാറ്റിങ് എങ്ങനെയാവും എന്നതും ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു. വാങ്കഡെയിലെ കണക്കുകള്‍ കൊല്‍ക്കത്തയ്ക്ക് അത്ര സുഖകരമല്ല. 11 ഐപിഎല്‍ മത്സരങ്ങള്‍ ഇവിടെ കളിച്ചപ്പോള്‍ ഒരെണ്ണത്തില്‍ മാത്രമാണ് ജയം നേടാനായത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സ് സാധ്യത ഇലവന്‍: ഋതുരാജ്, റോബിന്‍ ഉത്തപ്പ, കോണ്‍വേ, റായിഡു, ജഡേജ, ശിവം ദുബെ, എംഎസ് ധോനി, ഡ്വെയ്ന്‍ ബ്രാവോ, ഹംഗറേഗ്ക്കര്‍, ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സാധ്യത ഇലവന്‍: വെങ്കടേഷ് അയ്യര്‍, രഹാനെ, ശ്രേയസ്, നിതീഷ് റാണ, സാം ബില്ലിങ്‌സ്, റസല്‍, നരെയ്ന്‍, കരുണരത്‌നെ, ശിവം മവി, വരുണ്‍ ചക്രവര്‍ത്തി, ഉമേഷ് യാദവ്, 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com