ഫീല്‍ഡ് സെറ്റ് ചെയ്ത് ധോനി; ക്യാപ്റ്റന്‍സി കൈമാറിയിട്ടും നായകന്‍ 'തല' തന്നെ; സഹായം തേടി ജഡേജ

132 റണ്‍സ് ചെയ്‌സ് ചെയ്ത് കൊല്‍ക്കത്ത തുടങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ കൈകളിലായിരുന്നു ചെന്നൈയുടെ നിയന്ത്രണം
ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്‌,ട്വിറ്റർ
ഫോട്ടോ: ചെന്നൈ സൂപ്പര്‍ കിങ്‌സ്‌,ട്വിറ്റർ

മുംബൈ: കളിക്കാരന്‍ മാത്രമായി ധോനി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കുപ്പായത്തില്‍ ഇറങ്ങിയ രണ്ടാമത്തെ മാത്രം മത്സരമായിരുന്നു ശനിയാഴ്ചത്തേക്ക്. എന്നാല്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയെങ്കിലും ഗ്രൗണ്ടില്‍ ധോനി ക്യാപ്റ്റനായി തുടര്‍ന്നു. 

132 റണ്‍സ് ചെയ്‌സ് ചെയ്ത് കൊല്‍ക്കത്ത തുടങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ കൈകളിലായിരുന്നു ചെന്നൈയുടെ നിയന്ത്രണം. എന്നാല്‍ സമ്മര്‍ദം കൂടി വന്നതോടെ ധോനിയില്‍ നിന്ന് ജഡേജ നിര്‍ദേശങ്ങള്‍ തേടി. കൊല്‍ക്കത്ത ഇന്നിങ്‌സിന് ഇടയിലെ ടൈം ഔട്ടിന് ഇടയില്‍ കോച്ച് ഫ്‌ളെമിങ്ങുമായി ധോനി സംസാരിച്ചു. ഇടവേള കഴിഞ്ഞ് എത്തിയപ്പോള്‍ ധോനിയാണ് ഫീല്‍ഡ് സെറ്റ് ചെയ്തത്. 

ബാറ്റിങ്ങിലും ധോനിയാണ് ചെന്നൈയെ മുന്‍പില്‍ നിന്ന് നയിച്ചത്

ഫീല്‍ഡര്‍മാര്‍ക്ക് ധോനി നിര്‍ദേശങ്ങള്‍ നല്‍കുന്നത് സ്റ്റംപ് മൈക്കിലും വ്യക്തമായിരുന്നു. ബാറ്റിങ്ങിലും ധോനിയാണ് ചെന്നൈയെ മുന്‍പില്‍ നിന്ന് നയിച്ചത്. ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ഇന്നിങ്‌സില്‍ നിര്‍ണായക ഘട്ടത്തില്‍ ജഡേജ തകര്‍ത്ത് കളിക്കുമെന്ന് പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി. 

മറുവശത്ത് ബൗണ്ടറികള്‍ കണ്ടെത്താനാവാതെ ജഡേജ നിന്നപ്പോള്‍ ധോനി സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തി. 38 പന്തിലാണ് ധോനി അര്‍ധ ശതകം കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തിന് ഇടയിലെ ധോനിയുടെ ആദ്യ അര്‍ധ ശതകമാണ് ഇത്. ഐപിഎല്ലില്‍ അര്‍ധ ശതകം നേടുന്ന പ്രായം കൂടിയ ഇന്ത്യന്‍ താരം എന്ന റെക്കോര്‍ഡ് രാഹുല്‍ ദ്രാവിഡിനെ മറികടന്ന് ധോനി സ്വന്തമാക്കുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com