ആദ്യ പോരില്‍ തോല്‍വി; പിന്നാലെ മുംബൈയ്ക്ക് മറ്റൊരു തിരിച്ചടി; രോഹിതിന് 12 ലക്ഷം പിഴ 

നിശ്ചിത സമയത്ത് മുംബൈ ടീം ഓവര്‍ എറിഞ്ഞു തീര്‍ക്കാത്തതാണ് നായകന് തിരിച്ചടിയായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിലെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് പരാജയപ്പെട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിന് മറ്റൊരു തിരിച്ചടി കൂടി. മുംബൈ നായകന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷത്തിന്റെ പിഴ ശിക്ഷ. 

കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐപിഎല്‍ അധികൃതര്‍ നായകന് പിഴ ശിക്ഷ വിധിച്ചത്. നിശ്ചിത സമയത്ത് മുംബൈ ടീം ഓവര്‍ എറിഞ്ഞു തീര്‍ക്കാത്തതാണ് നായകന് തിരിച്ചടിയായത്. 

മിനിമം ഓവര്‍റേറ്റ് കുറ്റവുമായി ബന്ധപ്പെട്ട ഐപിഎല്‍ പെരുമാറ്റച്ചട്ടം അനുസരിച്ച് രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തിയതായി ഐപിഎല്‍ ഇറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. 

ആദ്യ പോരാട്ടത്തില്‍ 178 റണ്‍സാണ് ഡല്‍ഹിക്ക് മുന്നില്‍ മുംബൈ ലക്ഷ്യം വച്ചത്. 18.2 ഓവറില്‍ ഡല്‍ഹി നാല് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ വിജയം സ്വന്തമാക്കി. നിശ്ചിത സമയത്തിനുള്ളില്‍ ഈ ഓവര്‍ എറിഞ്ഞ് തീര്‍ക്കാന്‍ മുംബൈയ്ക്ക് പക്ഷേ സാധിക്കാത്തത് തിരിച്ചടിയായി മാറി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com