'അവന്‍ എന്നെ പുറത്താക്കി, കളി ഞാന്‍ ജയിച്ചു, വീട്ടിലെല്ലാവരും ഹാപ്പി'; ക്രുനാലിന്റെ പന്തില്‍ വീണത് ചൂണ്ടി ഹര്‍ദിക് പാണ്ഡ്യ
By സമകാലിക മലയാളം ഡെസ്ക് | Published: 29th March 2022 10:41 AM |
Last Updated: 29th March 2022 10:44 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
മുംബൈ: ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തില്‍ ജയം പിടിച്ചാണ് ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയത്. കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 5 വിക്കറ്റിന് ഗുജറാത്ത് വീഴ്ത്തി. ഇവിടെ ഹര്‍ദിക്കിന്റെ വിക്കറ്റ് വീഴ്ത്തിയത് സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യയായിരുന്നു.
ഗുജറാത്ത് ഇന്നിങ്‌സിന്റെ 11ാം ഓവറിലെ ക്രുനാല്‍ പാണ്ഡ്യയുടെ ആദ്യ പന്തില്‍ തന്നെ കൂറ്റനടിക്ക് ശ്രമിക്കുകയായിരുന്നു ഹര്‍ദിക്. എന്നാല്‍ ലോങ് ഓഫില്‍ മനീഷ് പാണ്ഡേയുടെ കൈകളില്‍ ഒതുങ്ങി. എന്നാല്‍ നിക്ഷ്പക്ഷരാണ് തന്റെ കുടുംബമെന്നും അവര്‍ ഹാപ്പിയാണെന്നുമാണ് ഹര്‍ദിക് പറയുന്നത്.
എന്റെ വിക്കറ്റ് അവന്‍ വീഴ്ത്തി, കളി ഞാന്‍ ജയിച്ചു
എന്റെ വിക്കറ്റ് അവന്‍ വീഴ്ത്തി, കളി ഞാന്‍ ജയിച്ചു, കുടുംബം ഹാപ്പിയാണ് എന്നാണ് ഹര്‍ദിക് മറുപടി നല്‍കിയത്.ഹര്‍ദിക്കിന്റെ വിക്കറ്റ് വീഴ്ത്തിയത് ക്രുനാല്‍ ആഘോഷിച്ചില്ലായിരുന്നു.മുഹമ്മദ് ഷമിയുടെ ന്യൂബോള്‍ മികവാണ് ലഖ്‌നൗവിന്റെ മുന്‍നിരയെ തകര്‍ത്തത്. കെഎല്‍ രാഹുല്‍, ഡികോക്ക്, മനീഷ് പാണ്ഡേ എന്നിവരെ ഷമി തുടക്കത്തില്‍ തന്നെ മടക്കി.
"The family is neutral and happy," @hardikpandya7 on the mini battle between the Pandya brothers #TATAIPL #GTvLSG pic.twitter.com/FlspapmnRK
— IndianPremierLeague (@IPL) March 28, 2022
ആറ് വിക്കറ്റ് നഷ്ടത്തില്‍ 20 ഓവറില്‍ 158 റണ്‍സ് ആണ് ലഖ്‌നൗ കണ്ടെത്തിയത്. രണ്ട് പന്തുകള്‍ ബാക്കി നില്‍ക്കെ 5 വിക്കറ്റ് കയ്യില്‍ വെച്ച് ഗുജറാത്ത് ജയം പിടിച്ചു. 15-2ലേക്ക് വീണെങ്കിലും മധ്യനിര പിടിച്ചു നില്‍ക്കുകയും അവസാനം രാഹുല്‍ തെവാതിയയുടെ വെടിക്കെട്ട് വരികയും ചെയ്തതോടെ ഗുജറാത്ത് ആദ്യ ജയത്തിലേക്ക് എത്തി.