മുംബൈ: സീസണില്‍ ജയത്തോടെ തുടങ്ങാന്‍ ഉറച്ച് സഞ്ജു സാംസണും കൂട്ടരും ഇന്ന് ഇറങ്ങുന്നു. ഹൈദരാബാദ് ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളികള്‍.
13 വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ ശക്തമായ നിരയുമായാണ് രാജസ്ഥാന്‍ റോയല്‍സ് പതിനഞ്ചാം ഐപിഎല്‍ സീസണിനായി എത്തുന്നത്. ജോസ് ബട്ട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, ചഹല്‍, ഹെറ്റ്മയര്‍ എന്നീ താരങ്ങളാണ് രാജസ്ഥാന്റെ കരുത്ത് കൂട്ടുന്നത്.
നിര്‍ഭയമായി കളിക്കണമെന്ന് സഞ്ജു
ഭയരഹിതമായ രീതിയില്‍ ആദ്യ മത്സരം മുതല്‍ താരങ്ങള്‍ കളിയെ സമീപിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് സഞ്ജു സാംസണ്‍ പറഞ്ഞു. എത്രമാത്രം ഒന്നിച്ച് നില്‍ക്കാന്‍ പറ്റുമോ അത്രയും ഒന്നിച്ച് നിന്ന് കളിക്കുക എന്നതിലാണ് ഞങ്ങളുടെ പ്രധാന ശ്രദ്ധ. വ്യത്യസ്തമായ സ്‌ക്വാഡ് ആണ് ഇത്തവണത്തേത്. പുതിയ കളിക്കാരുണ്ട്. അതിനാല്‍ ഒരുമിച്ച് ചേരുകയും സഹതാരങ്ങളെ മനസിലാക്കുകയും ചെയ്യേണ്ടതുണ്ട്, സഞ്ജു സാംസണ്‍ പറയുന്നു.
കഴിഞ്ഞ സീസണില്‍ ഏഴും എട്ടും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് രാജസ്ഥാന്‍ റോയല്‍സും ഹൈദരാബാദും. പ്രസിദ്ധ് കൃഷ്ണ, ട്രെന്റ് ബോള്‍ട്ട് എന്നിവരാവും രാജസ്ഥാന്റെ പേസ് ആക്രമണത്തിന്റെ മുന. മധ്യഓവറുകളില്‍ ഹൈദരാബാദിനെ പിടിച്ചുകെട്ടാന്‍ അശ്വിനും ചഹലും.
നഥാന്‍ കോള്‍ട്ടര്‍ നൈല്‍ ആയിരിക്കുമോ നീഷാം ആയിരിക്കുമോ പ്ലേയിങ് ഇലവനിലേക്ക് എത്തുക എന്നും അറിയണം.ബട്ട്‌ലറും യശസ്വിയും ഓപ്പണിങ്ങില്‍ ഇറങ്ങുമ്പോള്‍ ദേവദത്ത് പടിക്കല്‍ മൂന്നാമതും സഞ്ജു നാലാമതും ബാറ്റ് ചെയ്യും. റയാന്‍ പരാഗും പ്ലേയിങ് ഇലവനിലേക്ക് എത്തും.
രാജസ്ഥാന്‍ റോയല്‍സ് സാധ്യത 11: യശസ്വി ജയ്‌സ്വാള്‍, ബട്ട്‌ലര്‍, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍, ഹെറ്റ്മയര്‍, റിയാന്‍ പരാഗ്, നീഷാം, ആര്‍ അശ്വിന്‍, ചഹല്‍, ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ
ഹൈദരാബാദ് സാധ്യത 11: രാഹുല്‍ ത്രിപദി, അഭിഷേക് ശര്‍മ, കെയ്ന്‍ വില്യംസണ്‍, നിക്കോളാസ് പൂരന്‍, മര്‍ക്രം, അബ്ദുല്‍ സമദ്, വാഷിങ്ടണ്‍ സുന്ദര്‍, ജാന്‍സെന്‍,ഭുവി, നടരാജന്‍, ഉമ്രാന്‍ മാലിക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates