സഹൽ അബ്ദുൽ സമദ് യൂറോപ്യൻ ക്ലബിലേക്ക്? പ്രചരിക്കുന്നത് സത്യമല്ല; അഭ്യൂഹങ്ങൾ തള്ളി ഏജന്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th March 2022 05:41 PM  |  

Last Updated: 29th March 2022 05:41 PM  |   A+A-   |  

sahal

ഫോട്ടോ: ട്വിറ്റർ

 

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് താരം സഹൽ അബ്ദുൽ സമദ് യൂറോപ്പിൽ ട്രയൽസിന് പോകുമെന്ന റിപ്പോർട്ടുകൾ തള്ളി സഹലിന്റെ ഏജന്റ്. ഇത്തരം റിപ്പോർട്ടുകൾ സത്യമല്ലെന്ന് സഹലിന്റെ ഏജന്റ് ഇൻവെന്റിവ് സ്പോർട്സിന്റെ സിഇഒ ബൽജിത് റിഹാൽ സ്ഥിരീകരിച്ചു. 

ഇംഗ്ലീഷ് ക്ലബ് ബ്ലാക്ബേൺ റോവേഴ്സ് താരത്തെ പരിശീലനത്തിനു ക്ഷണിച്ചെന്നു ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ട്വിറ്റർ പേജുകളിലാണ് ആദ്യമായി ഇക്കാര്യം വ്യാപകമായി പ്രചരിക്കപ്പെട്ടത്. പിന്നാലെയാണ് ഏജന്റ് സ്ഥിരീകരണവുമായി രം​ഗത്തെത്തിയത്. എന്നാൽ സഹൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷൻ ക്ലബാണ് ബ്ലാക്ക്ബേൺ.

2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ തകർപ്പൻ പ്രകടനമാണു സഹൽ പുറത്തെടുത്തത്. കേരള ബ്ലാസ്റ്റേഴ്സിനായി 21 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകൾ താരം നേടി. ഒരു അസിസ്റ്റും സ്വന്തമാക്കി. പരിക്കു കാരണം സീസണിൽ സെമി ഫൈനൽ, ഫൈനൽ മത്സരങ്ങൾ സഹലിനു കളിക്കാൻ സാധിച്ചിരുന്നില്ല.