കൊല്‍ക്കത്തയെ എറിഞ്ഞുവീഴ്ത്തി; ബാംഗ്ലൂരിന് 129 റണ്‍സ് വിജയലക്ഷ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th March 2022 09:52 PM  |  

Last Updated: 30th March 2022 09:52 PM  |   A+A-   |  

ipl

ആന്ദ്രെ റസ്സലിന്റെ ബാറ്റിങ്, image credit: IndianPremierLeague

 

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് 129 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 18.5 ഓവറില്‍ 128 റണ്‍സിന് പുറത്തായി. തകര്‍പ്പന്‍ ബൗളിങ് കാഴ്ച വെച്ച ബാംഗ്ലൂരുവിന് മുന്നില്‍ കൊല്‍ക്കത്ത ബാറ്റിംഗ് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. ബാംഗ്ലൂരിനായി വാനിന്‍ഡു ഹസരംഗ നാലുവിക്കറ്റെടുത്തു.

25 റണ്‍സെടുത്ത ആന്ദ്രെ റസ്സല്‍ മാത്രമാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടി അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. പത്താമനായി ബാറ്റിങ്ങിന് ഇറങ്ങിയ ഉമേഷ് യാദവാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍. 18 റണ്‍സാണ് നേടിയത്. പത്താം വിക്കറ്റില്‍ 27 റണ്‍സ് കൂട്ടിച്ചേര്‍ത്തില്ലായെങ്കില്‍ കൊല്‍ക്കത്തയുടെ അവസ്ഥ കൂടുതല്‍ പരിതാപകരമാകുമായിരുന്നു. പതിനൊന്നമനായി ഇറങ്ങിയ വരുണ്‍ പത്തുറണ്‍സാണ് അടിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഓപ്പണര്‍ വെങ്കടേഷ് അയ്യരെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. 14 പന്തുകളില്‍ നിന്ന് 10 റണ്‍സെടുത്ത വെങ്കടേഷിനെ ആകാശ് ദീപ് സ്വന്തം പന്തില്‍ ക്യാച്ചെടുത്ത് പുറത്താക്കി.