ലോകകപ്പിന് യോഗ്യത നേടാനായില്ല; സ്‌റ്റേഡിയം തകര്‍ത്ത് നൈജീരിയന്‍ ആരാധകര്‍

ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ സ്റ്റേഡിയം തകര്‍ത്ത് നൈജീരിയന്‍ ആരാധകര്‍
നൈജീരിയന്‍ ആരാധകര്‍ സ്‌റ്റേഡിയം തകര്‍ത്തു/ഫോട്ടോ: എഎഫ്പി
നൈജീരിയന്‍ ആരാധകര്‍ സ്‌റ്റേഡിയം തകര്‍ത്തു/ഫോട്ടോ: എഎഫ്പി

ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ വന്നതിന് പിന്നാലെ സ്റ്റേഡിയം തകര്‍ത്ത് നൈജീരിയന്‍ ആരാധകര്‍. ഘാനക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തിന്റെ രണ്ടാം പാദത്തില്‍ 1-1ന് നൈജിരിയ സമനിലയില്‍ കുടുങ്ങി. എവേ ഗോളിന്റെ ബലത്തില്‍ ഘാന ജയം പിടിച്ചു. പിന്നാലെയാണ് ആരാധകര്‍ സ്റ്റേഡിയം തകര്‍ത്തത്.

നൈജീരിയയിലെ അബൂജ നാഷണല്‍ സ്റ്റേഡിയത്തിലായിരുന്നു മത്സരം. കണ്ണീര്‍വാതകം പ്രയോഗിച്ചാണ് ആരാധകരെ പൊലീസ് പിരിച്ചുവിട്ടത്. ഘാന കളിക്കാര്‍ക്ക് നേരേയും ആരാധകര്‍ക്ക് നേരേയും നൈജിരിയയുടെ ആരാധകര്‍ ആക്രമണത്തിനായി എത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

തോമസ് പാര്‍ട്ടിയാണ് ഘാനക്കായി ഗോള്‍ നേടിയത്

10ാം മിനിറ്റില്‍ മധ്യനിര താരം തോമസ് പാര്‍ട്ടിയാണ് ഘാനക്കായി ഗോള്‍ നേടിയത്. 22ാം മിനിറ്റില്‍ നൈജീരിയ പ്രതിരോധനിര താരം വില്യം ട്രൂസ്റ്റിലൂടെ സമനില പിടിച്ചു. എന്നാല്‍ ഘാന പ്രതിരോധത്തെ മറികടന്ന് വിജയ ഗോള്‍ നേടാന്‍ നൈജീരിയക്ക് കഴിഞ്ഞില്ല. ഇതോടെ അവരുടെ ലോകകപ്പ് സ്വപ്‌നവും അവസാനിച്ചു. 

ഫൈനല്‍ വിസില്‍ മുഴങ്ങിയതിന് പിന്നാലെ നൈജീരിയന്‍ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇറങ്ങി. ആരാധകരുടെ പ്രതിഷേധം അടങ്ങുന്നത് വരെ ഘാന താരങ്ങള്‍ക്ക് അവരുടെ ഡ്രസ്സിങ് റൂമില്‍ തന്നെ തുടരേണ്ടതായി വന്നു. 

ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com