പര്‍പ്പിള്‍, ഓറഞ്ച് ക്യാപ്പ് ബാംഗ്ലൂര്‍ താരങ്ങളുടെ കയ്യില്‍; കുല്‍ദീപിനെ മറികടന്ന് ഹസരങ്ക

ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ
ഫോട്ടോ:ഐപിഎല്‍, ട്വിറ്റർ

മുംബൈ: ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ടീമുകള്‍ തങ്ങളുടെ രണ്ടാം മത്സരത്തിലേക്ക് കടക്കുമ്പോള്‍ ഓറഞ്ച് ക്യാപ്പും പര്‍പ്പിള്‍ ക്യാപ്പും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരങ്ങളുടെ കയ്യില്‍. തുടരെ രണ്ടാം സീസണിലും തന്റെ റണ്‍വേട്ട കാണാമെന്ന സൂചന നല്‍കി ഡുപ്ലെസിസ് ആണ് ഓറഞ്ച് ക്യാപ്പ് കയ്യടക്കിയിരിക്കുന്നത്. 

ആദ്യ കളിയില്‍ പഞ്ചാബിന് എതിരെ 57 പന്തില്‍ 88 റണ്‍സാണ് ഡുപ്ലെസിസ് നേടിയത്. രണ്ടാമത്തെ കളിയില്‍ കൊല്‍ക്കത്തക്കെതിരെ അഞ്ച് റണ്‍സ് മാത്രം എടുത്ത് പുറത്തായി. ഇതോടെ 93 റണ്‍സ് ആണ് ഡുപ്ലെസിസിന്റെ പേരിലുള്ളത്. 

രണ്ടാമത് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷന്‍

രണ്ടാമത് മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനാണ്. 81 റണ്‍സ് ആണ് മുംബൈയുടെ ആദ്യ കളിയില്‍ ഇഷാന്‍ നേടിയത്. 57 റണ്‍സുമായി ഹൈദരാബാദിന്റെ മര്‍ക്രമാണ് മൂന്നാം സ്ഥാനത്ത്. 

മുംബൈ ഇന്ത്യന്‍സിന്റെ വാനിഡു ഹസരങ്കയുടെ കൈകളിലാണ് പര്‍പ്പിള്‍ ക്യാപ്പ്. 5 വിക്കറ്റാണ് ഹസരങ്കയുടെ പേരില്‍ ബാംഗ്ലൂരിന്റെ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ എത്തുന്നത്. കുല്‍ദീപിനെ മറികടന്നാണ് പര്‍പ്പിള്‍ ക്യാപ്പ് ഹസരങ്ക സ്വന്തമാക്കിയത്. കൊല്‍ക്കത്തക്കെതിരെ 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ് പിഴുത ഹസരങ്ക കളിയിലെ താരമായിരുന്നു. 

നാല് വിക്കറ്റുമായി കുല്‍ദീപ് യാദവാണ് രണ്ടാം സ്ഥാനത്ത്. ബാംഗ്ലൂരിന്റെ ആകാശ് ദീപ് മൂന്നാമതും. രണ്ട് കളിയില്‍ നിന്ന് ആകാശും നാല് വിക്കറ്റ് പിഴുതു. എന്നാല്‍ ബൗളിങ് ശരാശരിയില്‍ കുല്‍ദീപ് ആണ് മുന്‍പില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com