'സച്ചിനും അച്ഛനും പോകുന്നു'; കുട്ടിക്കാലത്ത് നേരിട്ട കളിയാക്കലുകള്‍ വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ക്രിക്കറ്റുമായി മുന്‍പോട്ട് പോകുന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ നേരിട്ടിരുന്നതായാണ് സഞ്ജു വെളിപ്പെടുത്തുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കുട്ടിക്കാലത്ത് നേരിട്ട കളിയാക്കലുകളെ കുറിച്ച് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. ക്രിക്കറ്റുമായി മുന്‍പോട്ട് പോകുന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ നേരിട്ടിരുന്നതായാണ് സഞ്ജു വെളിപ്പെടുത്തുന്നത്. 

ചെറുപ്പത്തില്‍ ക്രിക്കറ്റ് കിറ്റ് തനിയെ എടുത്ത് കൊണ്ടുപോകാന്‍ എനിക്ക് പ്രയാസമായിരുന്നു. അതിനാല്‍ അച്ഛനും അമ്മയും കിറ്റുമായി ബസ് സ്റ്റാന്‍ഡിലേക്ക് വരും. ഇത് കണ്ട് പലരും കളിയാക്കും. സച്ചിനും അച്ഛനും പോകുന്നു എന്ന് പറഞ്ഞായിരുന്നു കളിയാക്കലുകള്‍, സഞ്ജു പറയുന്നു. 

എന്നാല്‍ ഞാന്‍ എന്നെങ്കിലും ഇന്ത്യക്കായി കളിക്കും എന്ന് അച്ഛനും അമ്മയ്ക്കും ഉറപ്പുണ്ടായിരുന്നു. കടലിന് അടുത്താണ് വീട്. രാവിലെ നല്ല മീന്‍ കിട്ടും. അമ്മ നല്ല മീന്‍ കറി ഉണ്ടാക്കി തരും. കപ്പയും മീനുമാണ് ഇഷ്ട ഭക്ഷണം എന്നും സഞ്ജു അഭിമുഖത്തില്‍ പറയുന്നു. 

കളിയിലേക്ക് വന്നാല്‍ രാജസ്ഥാന്‍ റോയല്‍സിനെ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തിക്കാന്‍ സഞ്ജുവിന് കഴിഞ്ഞു. 10 കളിയില്‍ നിന്ന് 12 പോയിന്റാണ് രാജസ്ഥാനുള്ളത്. കൊല്‍ക്കത്തക്കെതിരെ ടീം തോല്‍വിയിലേക്ക് വീണെങ്കിലും സഞ്ജു അര്‍ധ ശതകം പിന്നിട്ടിരുന്നു. 49 പന്തില്‍ നിന്നാണ് സഞ്ജു 54 റണ്‍സ് എടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com