മുംബൈ: രാജസ്ഥാൻ റോയൽസിന്റെ കുതിപ്പിൽ നിർണായക പങ്കുവഹിക്കുന്ന താരമാണ് വെസ്റ്റ് ഇൻഡീസിന്റെ ഷിമ്രോൺ ഹെറ്റ്മെയർ. ഇപ്പോഴിതാ തന്റെ ബാറ്റിങ് ശൈലിയിലെ മാറ്റത്തെക്കുറിച്ച് പറയുകയാണ് ഹെറ്റ്മെയർ. ജീവിതത്തിലെ ഏറ്റവും വലിയ കോച്ച് തന്റെ ഭാര്യ നിർവാനിയാണെന്നു ഹെറ്റ്മെയർ പറയുന്നു. ദീർഘകാലം സുഹൃത്തുക്കളായിരുന്ന ഹെറ്റ്മയറും നിർവാനിയും 2019ലാണ് വിവാഹിതരായത്.
‘ക്രിക്കറ്റിലെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണു ഞാൻ ശ്രമിച്ചത്. കരിയറിന്റെ ആദ്യ രണ്ട് വർഷങ്ങളിൽ ഞാൻ നിലയുറപ്പിച്ചു കളിക്കുന്നതിൽ ശ്രദ്ധിച്ചതേയില്ല. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. പിച്ചിന്റെ സ്വഭാവം എങ്ങനെയെന്ന് അറിയുന്നതിനായി അൽപസ്വൽപം പന്തുകൾ ഞാൻ എടുക്കും.‘
‘ഭാര്യ നിർവാനിയാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ കോച്ച്. ഞങ്ങൾ രണ്ട് പേരും ചേർന്നാണ് ഇക്കാര്യത്തിൽ തീരുമാനം എടുത്തത്. പിന്നീട് ഞാൻ അതു നടപ്പാക്കി.’
‘റിവേഴ്സ് സ്വീപ്പ് ചെയ്യുന്നത് എങ്ങനെയെന്നു ജോസ് ബട്‌ലറിൽ നിന്നു പഠിക്കണമെന്നാണ് ആഗ്രഹം. പരിശീലനത്തിനിടെ പല തവണ ശ്രമിച്ചെങ്കിലും ഞാൻ തുടർച്ചയായി പുറത്തായി. സ്കൂപ് ഷോട്ടിന്റെ കാര്യവും അങ്ങനെതന്നെ. പുറത്തു നിന്നു നോക്കുമ്പോൾ ബാറ്റിങ് വളരെ അനായാസമാണെന്നു തോന്നും. പക്ഷേ അങ്ങനെയല്ല. മുംബൈയിൽ കളിക്കാൻ ഇഷ്ടമാണ്. ബാറ്റർമാരെ സഹായിക്കുന്നതാണ് ഇവിടത്തെ വിക്കറ്റുകൾ. ഞാൻ ഒരു ബൗളർ അല്ലാത്തതു ഭാഗ്യം’– ഹെറ്റ്മയർ വ്യക്തമാക്കി.
ഈ വാര്‍ത്ത കൂടി വായിക്കാം
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates