'ഫൈനലില്‍ റയലിനെ വേണം, 2018 മറന്നിട്ടില്ല'; കണക്ക് തീര്‍ക്കാനുണ്ടെന്ന് മുഹമ്മദ് സല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th May 2022 05:18 PM  |  

Last Updated: 04th May 2022 05:20 PM  |   A+A-   |  

mohamed-salah1

ഫയല്‍ ചിത്രം

 

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡിനെ എതിരാളിയായി കിട്ടണമെന്ന് മുഹമ്മദ് സല. മാഞ്ചസ്റ്റര്‍ സിറ്റി-റയല്‍ സെമി പോരിന് മുന്‍പായാണ് സലയുടെ വാക്കുകള്‍. 2018ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ തങ്ങളുടെ കൈകളില്‍ നിന്ന് റയല്‍ കിരീടം തട്ടിയെടുത്തതിന് പുറമെ റാമോസിന്റെ പരുക്കന്‍ ചലഞ്ചില്‍ പരിക്കേറ്റ് സലയ്ക്ക് ഗ്രൗണ്ടും വിടേണ്ടി വന്നു. 

ഇതിന് പകരം ചോദിച്ചാക്കാന്‍ ലക്ഷ്യമിട്ടാണ് റയലിനെ ഫൈനലില്‍ വേണമെന്ന സലയുടെ വാക്കുകള്‍. റാമോസിന്റെ ചലഞ്ചില്‍ പരിക്കേറ്റ് വീണ സല കണ്ണീരണിഞ്ഞാണ് ഗ്രൗണ്ട് വിട്ടത്. 3-1നായിരുന്നു റയലിനോടുള്ള തോല്‍വി. 

മാഡ്രിഡിനെതിരെ കളിക്കണം എന്നാണ് എനിക്ക്. സിറ്റി കരുത്തരായ ടീമാണ്. ഈ സീസണില്‍ ഏതാനും തവണ ഈ ടീമിനെതിരെ ഞങ്ങള്‍ കളിച്ചു കഴിഞ്ഞു. വ്യക്തിപരമായ എന്നോട് ചോദിച്ചാല്‍ ഞാന്‍ റയലിന്റെ പേരായിരിക്കും പറയുക. ഫൈനലില്‍ അവരോട് ഞങ്ങള്‍ തോറ്റിരുന്നു. അതിനാല്‍ അവര്‍ക്ക് എതിരെ കളിക്കണം എന്നുണ്ട് എനിക്ക്. ഇത്തവണ ജയിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു, സല പറയുന്നു.

2-5 എന്ന ഗോള്‍ ശരാശരിയില്‍ വിയ്യാറയലിനെ തകര്‍ത്താണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടന്നത്. സെമി ഫൈനലിന്റെ രണ്ടാം പാദത്തില്‍ 2-0ന് പിന്നില്‍ നിന്നാണ് ലിവര്‍പൂള്‍ ആദ്യ പകുതി അവസാനിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ മൂന്ന് ഗോളുകള്‍ അടിച്ചു കൂട്ടി ലിവര്‍പൂള്‍ ഫൈനല്‍ പ്രവേശനം ആഘോഷമാക്കി.  

ഈ വാര്‍ത്ത കൂടി വായിക്കാം

'പല ടീമുകള്‍ക്കും എന്നെ സ്വന്തമാക്കാന്‍ അവസരമുണ്ടായി, പക്ഷേ'; ആര്‍സിബിയില്‍ തുടരുന്നത് ചൂണ്ടി വിരാട് കോഹ്‌ലി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ