ബാംഗ്ലൂരിന് എതിരെ 5 സിക്‌സ് പറത്തുമോ? എംഎസ് ധോനിയെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡുകള്‍ 

ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് 5994 റണ്‍സ് ആണ് ധോനിയുടെ പേരിലുള്ളത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: തുടരെ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ബാംഗ്ലൂരിന് എതിരെ ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് കളത്തിലിറങ്ങുന്നത്. ഇവിടെ ടീമിനെ ജയത്തിലേക്ക് എത്തിക്കുന്നതിനൊപ്പം തകര്‍പ്പന്‍ വ്യക്തിഗത നേട്ടങ്ങളില്‍ ചിലതും ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്റെ മുന്‍പില്‍ നില്‍ക്കുന്നു. 

ബാംഗ്ലൂരിന് എതിരെ ഇറങ്ങുമ്പോള്‍ ചെന്നൈ കുപ്പായത്തിലെ ധോനിയുടെ 200ാം മത്സരമാവും അത്. ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി 200 മത്സരങ്ങള്‍ ഇതിന് മുന്‍പ് കളിച്ച താരം കോഹ്‌ലി മാത്രമാണ്. ട്വന്റി20യിലെ ക്യാപ്റ്റന്‍ എന്ന നിലയിലെ ധോനിയുടെ 302ാമത്തെ മത്സരവുമാവും ഇത്. 

ആറ് റണ്‍സ് കൂടി സ്‌കോര്‍ ചെയ്താല്‍ 6000 റണ്‍സ് എന്ന നേട്ടത്തിലേക്ക് ധോനി

ട്വന്റി20യില്‍ ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് 5994 റണ്‍സ് ആണ് ധോനിയുടെ പേരിലുള്ളത്. ആറ് റണ്‍സ് കൂടി സ്‌കോര്‍ ചെയ്താല്‍ 6000 റണ്‍സ് എന്ന നേട്ടത്തിലേക്കും ധോനി എത്തും. ക്യാപ്റ്റന്‍ സ്ഥാനത്തിരുന്ന് ട്വന്റി20യില്‍ 6000 റണ്‍സ് എന്ന നേട്ടവും കോഹ് ലിയാണ് ആദ്യം സ്വന്തമാക്കിയത്. 

190 ട്വന്റി20 മത്സരങ്ങളില്‍ ക്യാപ്റ്റനായിരുന്ന് 6451 റണ്‍സ് ആണ് കോഹ് ലി നേടിയത്. 5 സെഞ്ചുറിയും 48 അര്‍ധ ശതകവും ഇതില്‍ ഉള്‍പ്പെടുന്നു. ഐപിഎല്ലില്‍ ധോനിയുടെ പ്രധാനപ്പെട്ട എതിരാളിയാണ് ബാംഗ്ലൂര്‍. 836 റണ്‍സ് ആണ് ബാംഗ്ലൂരിന് എതിരെ ധോനി സ്‌കോര്‍ ചെയ്തത്. ബാംഗ്ലൂരിന് എതിരെ 5 സിക്‌സുകള്‍ കൂടി ധോനി അടിച്ചാല്‍ ഒരു ഫ്രാഞ്ചൈസിക്ക് എതിരെ 50 സിക്‌സുകള്‍ അടിക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമാവും ധോനി. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com