ചെന്നൈക്കെതിരെ 2 വിക്കറ്റ്; സഹായിച്ചത് ജഡേജയും മൊയിന്‍ അലിയുമെന്ന് മാക്‌സ്‌വെല്‍

റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരെ തുടരെ മടക്കി മാക്‌സ്‌വെല്‍ കളിയുടെ ഗതി ബാംഗ്ലൂരിന് അനുകൂലമായി തിരിച്ചിരുന്നു
ചെന്നൈക്കെതിരെ വിക്കറ്റ് വീഴ്ത്തിയ മാക്‌സ്‌വെല്ലിനെ അഭിനന്ദിക്കുന്ന ബാംഗ്ലൂര്‍ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍
ചെന്നൈക്കെതിരെ വിക്കറ്റ് വീഴ്ത്തിയ മാക്‌സ്‌വെല്ലിനെ അഭിനന്ദിക്കുന്ന ബാംഗ്ലൂര്‍ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍

മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരായ കളിയില്‍ മൊയിന്‍ അലിയും രവീന്ദ്ര ജഡേജയും പന്തെറിയുന്നത് ശ്രദ്ധിച്ചാണ് ഇവിടെ എങ്ങനെയാണ് ബൗള്‍ ചെയ്യേണ്ടത് എന്ന് മനസിലാക്കിയതെന്ന് ബാംഗ്ലൂര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍. റായിഡു, റോബിന്‍ ഉത്തപ്പ എന്നിവരെ തുടരെ മടക്കി മാക്‌സ്‌വെല്‍ കളിയുടെ ഗതി ബാംഗ്ലൂരിന് അനുകൂലമായി തിരിച്ചിരുന്നു. 

സീം ആംഗിളില്‍ വ്യത്യാസം കൊണ്ടുവരാനും സ്പിന്‍ വേരിയേഷനുമാണ് ഞാന്‍ ഇവിടെ ശ്രമിച്ചത് എന്നാണ് മാക്‌സ്‌വെല്‍ മത്സര ശേഷം പ്രതികരിച്ചത്. മൊയിന്‍ അലിയും ജഡേജയും ബൗള്‍ ചെയ്യുന്നത് കണ്ടപ്പോള്‍ ഫിംഗര്‍ സ്പിന്നേഴ്‌സിന് ഹോള്‍ഡും ഗ്രിപ്പും പിച്ചില്‍ നിന്ന് ലഭിക്കുന്നതായി മനസിലായെന്നും മാക്‌സ്‌വെല്‍ പറയുന്നു. 

റോബിന്‍ ഉത്തപ്പയ്ക്ക് ബാറ്റ് സ്വിങ് ചെയ്യിക്കാന്‍ അവസരം നല്‍കാതിരിക്കുക

വലിയ ബൗളിങ് മികവാണ് ടീം കാണിച്ചത്. സ്പിന്നര്‍മാര്‍ക്ക് മുതലെടുക്കാന്‍ കഴിയുന്ന വിക്കറ്റായിരിക്കും എന്ന തോന്നിയിരുന്നു. ഡെത്ത് ഓവറുകളില്‍ കൂറ്റനടികള്‍ക്ക് കഴിയുന്നവരെ പിടിച്ച് നിര്‍ത്തുക എന്നതാണ് പേസര്‍മാരില്‍ നിന്ന് ടീം പ്രതീക്ഷിച്ചത്. നന്നായി തന്നെ അവര്‍ ഫിനിഷ് ചെയ്തു എന്നും മാക്‌സ് വെല്‍ പറഞ്ഞു. 

റോബിന്‍ ഉത്തപ്പയ്ക്ക് ബാറ്റ് സ്വിങ് ചെയ്യിക്കാന്‍ അവസരം നല്‍കാതിരിക്കുക എന്നതായിരുന്നു ശ്രമം. ബൗളര്‍മാര്‍ ഇണങ്ങിയതോടെ ഞങ്ങള്‍ ശരിയായ ദിശയിലാണ് പോകുന്നത് എന്ന് തോന്നുന്നു. ഇപ്പോള്‍ അധികം വൈകിയിട്ടില്ല. ടോപ് നാലിലേക്കും ഫൈനലിലേക്കും എത്താനാവുമെന്നാണ് കരുതുന്നത് എന്നും മാക്‌സ് വെല്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com