'ഒന്ന് രണ്ട് കുട്ടികള്‍ കൂടിയാവാം'; കോഹ്‌ലിയോട് ഡേവിഡ് വാര്‍ണര്‍ 

ഫോമിലേക്ക് ഉയരാന്‍ വിരാട് കോഹ്‌ലിക്ക് കഴിയാത്തതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഫോമിലേക്ക് ഉയരാന്‍ വിരാട് കോഹ്‌ലിക്ക് കഴിയാത്തതാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ച വിഷയം. ഈ സമയം എങ്ങനെ അതിജീവിക്കണം എന്ന് കോഹ്‌ലിക്ക് ഒറ്റ വാക്കില്‍ നിര്‍ദേശം നല്‍കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓസീസ് താരം ഡേവിഡ് വാര്‍ണര്‍. 

പോസിറ്റീവ് ഫലങ്ങള്‍ ലഭിക്കാതെ വരുമ്പോള്‍ അടിസ്ഥാനമായ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുക എന്നതാണ് കോഹ് ലിക്ക് വാര്‍ണര്‍ നല്‍കുന്ന നിര്‍ദേശം. ഗുജറാത്ത് ടൈറ്റന്‍സിന് എതിരെ കോഹ് ലി അര്‍ധ ശതകം കണ്ടെത്തി. എന്നാല്‍ 53 പന്തില്‍ നിന്നാണ് 58 റണ്‍സ് എടുത്തത്. ചെന്നൈക്ക് എതിരെ 30 റണ്‍സ് എടുത്തത് 33 പന്തില്‍ നിന്നും. 

ഒന്ന് രണ്ട് കുട്ടികള്‍ കൂടിയാവാം. സ്‌നേഹം ആസ്വദിക്കൂ. ഫോം താത്കാലികമാണ്. ക്ലാസ് അവിടെ തന്നെയുണ്ടാവും, അത് നഷ്ടപ്പെടില്ല. ലോകത്തെ ഏതൊരു കളിക്കാരനും സംഭവിക്കാവുന്ന കാര്യമാണ് ഇതെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. 

2022ല്‍ 11 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 216 റണ്‍സ് ആണ് കോഹ്‌ലി സ്‌കോര്‍ ചെയ്തത്. ഉയര്‍ന്ന സ്‌കോര്‍ 58. ബാറ്റിങ് ശരാശരി 21.60 മാത്രം. സീസണിലെ ഇതുവരെയുള്ള സ്‌ട്രൈക്ക്‌റേറ്റ് 111. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com