5 മിനിറ്റില്‍ 3 ഗോള്‍; അവിശ്വസനീയ തിരിച്ചുവരവുമായി റയല്‍; കലാശപ്പോരില്‍ 2018ന്റെ ആവര്‍ത്തനം 

5-3 എന്ന ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുമെന്ന് തോന്നിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബെര്‍ണാബ്യൂ: 4-3ന് പിന്നില്‍ നിന്നാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദം കളിക്കാന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ ബെര്‍ണാബ്യൂവില്‍ ഇറങ്ങിയത്. 5-3 എന്ന ഗോള്‍ ശരാശരിയില്‍ മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കടക്കുമെന്ന് തോന്നിച്ചു. എന്നാല്‍ അഞ്ച് മിനിറ്റുകൊണ്ട് കാര്യങ്ങള്‍ തലകീഴായി മറിച്ച് റയലിന്റെ കുതിപ്പ്.

90ാം മിനിറ്റില്‍ പൊങ്ങി ഉയര്‍ന്ന് ലൈന്‍ കടന്ന് പോവുമായിരുന്ന പന്ത് തന്റെ കാലുയര്‍ത്തി തടുത്ത് ബെന്‍സെമ പോസ്റ്റിന് മുന്‍പിലേക്ക് ഇട്ടു. വിനിഷ്യര്‍ ജൂനിയര്‍ അത് വലയ്ക്കുള്ളിലുമാക്കി. ഒരു മിനിറ്റ് പിന്നിട്ടപ്പോഴേക്കും ഹെഡ്ഡറിലൂടെ വീണ്ടും റയല്‍ വല കുലുക്കി. 

ഇതോടെ 5-5 എന്ന ഗോള്‍ ശരാശരിയിലേക്ക് കളി എത്തതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. സീസണിലെ റയലിന്റെ ഹീറോ ആയ ബെന്‍സെമ 95ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റയലിനെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിച്ചു. ബോക്‌സിനുള്ളില്‍ ബെന്‍സെമയെ ഫൗള്‍ ചെയ്തതിനായിരുന്നു പെനാല്‍റ്റി. 

അവസരങ്ങള്‍ സൃഷ്ടിച്ച് മാഞ്ചസ്റ്റര്‍ സിറ്റി താരങ്ങള്‍

ആദ്യ പകുതിയില്‍ ക്ലോസ് റേഞ്ചില്‍ നിന്നുള്ള സില്‍വയുടെ ഷോട്ടും ലോങ് റേഞ്ചറിനുള്ള ഫോഡന്റെ ശ്രമവും റയല്‍ ഗോള്‍കീപ്പര്‍ ക്വാര്‍ട്ടുവ തടഞ്ഞിട്ടിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യ നിമിഷത്തില്‍ തന്നെ ലഭിച്ച അവസരം വിനിഷ്യസ് ജൂനിയര്‍ ഗോള്‍ പോസ്റ്റിന് പുറത്തേക്ക് അടിച്ചു കളഞ്ഞു.

72ാം മിനിറ്റില്‍ മഹ്‌റസ് ആണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി വല കുലുക്കിയത്. സില്‍വയില്‍ നിന്ന് ലഭിച്ച പാസില്‍ ഇടത് വിങ്ങില്‍ നിന്ന് മഹ്‌റസ് പന്ത് വലക്കുള്ളിലാക്കി. 86ാം മിനിറ്റില്‍ സിറ്റി മധ്യനിര താരം ഗ്രീലിഷിന്‌ പന്ത് ക്വാര്‍ട്ടുവയേയും മറകടന്ന് ഗോള്‍ വരയ്ക്ക് മുന്‍പിലേക്ക് എത്തിക്കാനായി. എന്നാല്‍ ഗോള്‍ ലൈനിന് തൊട്ടുമുന്‍പില്‍ വെച്ച് റയല്‍ ലെഫ്റ്റ് ബാക്ക് ഫെര്‍ലന്‍ഡ് മെന്‍ഡിയുടെ തകര്‍പ്പന്‍ സേവ് റയലിനെ രക്ഷിച്ചു. ക്വാര്‍ട്ടുവയുടെ വലത് വശത്ത് കൂടി ഗ്രീലീഷ് പന്ത് വലയിലാക്കാന്‍ നോക്കുകയായിരുന്നു. പിന്നാലെ വീണ്ടും ഗ്രീലിഷിന്റെ മുന്നേറ്റം കണ്ടു. എന്നാല്‍ ക്വാര്‍ട്ടുവ തന്റെ ഇടത് കാല്‍ നീട്ടി പന്തിന്റെ ഗതി തിരിച്ചതോടെ അവിടേയും സിറ്റിക്ക് തിരിച്ചടിയായി.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com