5 ലക്ഷം രൂപയ്ക്ക് 5 ദിവസം കളിക്കാന്‍ പോകുമോ? ടെസ്റ്റ് ക്രിക്കറ്റ് മരണാസന്ന നിലയിലെന്ന് യുവരാജ് സിങ് 

ആളുകള്‍ക്ക് കാണാനും കളിക്കാനും ഇഷ്ടം ട്വന്റി20 ക്രിക്കറ്റ് ആണെന്ന് ചൂണ്ടിയാണ് യുവരാജ് സിങ്ങിന്റെ വാക്കുകള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റ് മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ഇന്ത്യന്‍ മുന്‍ താരം യുവരാജ് സിങ്. ആളുകള്‍ക്ക് കാണാനും കളിക്കാനും ഇഷ്ടം ട്വന്റി20 ക്രിക്കറ്റ് ആണെന്ന് ചൂണ്ടിയാണ് യുവരാജ് സിങ്ങിന്റെ വാക്കുകള്‍. 

ട്വന്റി20 കളിച്ചാല്‍ 50 ലക്ഷം രൂപ ലഭിക്കുമ്പോള്‍ 5 ലക്ഷം രൂപയ്ക്ക് വേണ്ടി 5 ദിവസം കളിക്കാന്‍ ആരെങ്കിലും വരുമോ എന്നാണ് യുവരാജ് സിങ് ചോദിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തിയിട്ടില്ലാത്ത കളിക്കാര്‍ പോലും 7 കോടിയും 10 കോടിയുമെല്ലാമാണ് ട്വന്റി20 ക്രിക്കറ്റിലൂടെ വാങ്ങുന്നത് എന്നും യുവരാജ് പറഞ്ഞു. 

ഏകദിനം ഒരു ടെസ്റ്റ് മാച്ച് പോലെ തോന്നും

''നിങ്ങള്‍ ഒരു ട്വന്റി20യും ഒരു ഏകദിനവും കാണു. ഏകദിനം ഒരു ടെസ്റ്റ് മാച്ച് പോലെ തോന്നും. 20 ഓവര്‍ കഴിയുമ്പോള്‍ ഇനിയും 30 ഓവര്‍ കൂടി ബാറ്റ് ചെയ്യണമല്ലോ എന്ന് തോന്നും. ഇതെല്ലാം നോക്കുമ്പോള്‍ ട്വന്റി20 ക്രിക്കറ്റ് എല്ലാത്തിനും മുകളിലെത്തുകയാണ്.'' 

''2019ലെ ലോകകപ്പില്‍ ബാറ്റിങ് സ്ലോട്ടുകളില്‍ ഇന്ത്യക്ക് വ്യക്തത ഇല്ലായിരുന്നെന്നും യുവി അഭിപ്രായപ്പെട്ടു. 2011ല്‍ ഞങ്ങള്‍ ലോകകപ്പ് ജയിച്ചപ്പോള്‍ ബാറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും പൊസിഷന്‍ സെറ്റ് ആണ്. എന്നാല്‍ 2019ല്‍ അവര്‍ വേണ്ടവിധം പ്ലാന്‍ ചെയ്തില്ല.'' 

5-7 ഏകദിനം മാത്രം കളിച്ച വിജയ് ശങ്കറെ അവര്‍ നാലാമത് കൊണ്ടുവന്നു. പിന്നെ വിജയ് ശങ്കറെ മാറ്റി പന്തിനെ കൊണ്ടുവന്നു. പന്ത് നാല് ഏകദിനം മാത്രമാണ് കളിച്ചിരുന്നത്. 2003 ലോകകപ്പ് കളിക്കുന്ന സമയം മുഹമ്മദ് കൈഫും ദിനേശ് മോങ്ങിയയും ഞാനുമെല്ലാം 50 ഏകദിനം കളിച്ച് കഴിഞ്ഞിരുന്നു എന്നും യുവി ചൂണ്ടിക്കാണിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com