14ാം നമ്പര്‍ ജഴ്‌സി അണിഞ്ഞ് റയല്‍ താരങ്ങളുടെ ആഘോഷം; കാരണം തിരഞ്ഞ്‌ ആരാധകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2022 04:31 PM  |  

Last Updated: 05th May 2022 04:33 PM  |   A+A-   |  

real_madrid_jersey

ഫോട്ടോ: ട്വിറ്റർ

 

ബെര്‍ണാബ്യൂ: ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ 1-3ന് മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയാണ് റയല്‍ കിരീടത്തിനടുത്തേക്ക് ഒരിക്കല്‍ കൂടി എത്തിയത്. ഇവിടെ മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തതിന് ശേഷം റയല്‍ മാഡ്രിഡ് താരങ്ങള്‍ ആഘോഷിച്ചത് 14ാം നമ്പര്‍ ജേഴ്‌സി ഉയര്‍ത്തി. ഇതിന് പിന്നിലെ കാരണം ചികയുകയാണ് ആരാധകര്‍. 

14ാം നമ്പര്‍ ജേഴ്‌സിയില്‍ 'ഓള്‍ ഔട്ട് ഫോര്‍' എന്ന് സ്പാനീഷ് ഭാഷയിലാണ് എഴുതിയിരുന്നത്. റയല്‍ താരങ്ങള്‍ ഈ പ്രത്യേക ജഴ്‌സി അണിഞ്ഞതോടെ ഇന്റര്‍നെറ്റില്‍ ഇത് തിരഞ്ഞായി ആരാധകരുടെ വരവ്. 13 ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളിലാണ് റയല്‍ ഇതുവരെ മുത്തമിട്ടത്. 14ാമത്തേത് ഉയര്‍ത്താന്‍ പോകുന്നു എന്ന് മുന്നറിയിപ്പ് നല്‍കുന്നതാണ് 14ാം നമ്പര്‍ ജഴ്‌സി. 

എന്നാല്‍ റയലിന്റെ ഈ സെലിബ്രേഷന്‍ ലിവര്‍പൂളിന് പ്രചോദനമാവും എന്നാണ് ആരാധകരില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നത്. 2018 ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ തോല്‍വിയുടെ കണക്കും ലിവര്‍പൂളിന് മുന്‍പിലുണ്ട്. റയല്‍-മാഞ്ചസ്റ്റര്‍ സിറ്റി മത്സരത്തിന് മുന്‍പ് തന്നെ റയലിനെ ഫൈനലില്‍ വേണമെന്ന് സല പറഞ്ഞിരുന്നു. റയല്‍ ഫൈനല്‍ ഉറപ്പിച്ചതിന് പിന്നാലെ കണക്ക് തീര്‍ക്കാനുണ്ട് എന്നാണ് സല ട്വീറ്റ് ചെയ്തത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohamed Salah (@mosalah)

ഈ വാര്‍ത്ത കൂടി വായിക്കാം

അര്‍ജുന്‍ ടെണ്ടുല്‍ക്കറിന്റെ ഐപിഎല്‍ അരങ്ങേറ്റം; പ്രതികരണവുമായി മഹേല ജയവര്‍ധനെ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ