മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th May 2022 09:49 PM  |  

Last Updated: 06th May 2022 10:06 PM  |   A+A-   |  

mumbai_indians

ട്വിറ്റര്‍ ചിത്രം

 

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 178 റണ്‍സ് വിജയലക്ഷ്യം.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് 177 റണ്‍സ് എടുത്തു. ഓപ്പണർമാരുടെ ബാറ്റിങ് മികവാണ് മുംബൈ ഇന്നിങ്സിന്റെ നട്ടെല്ല്. ഇരുവരും ചേർന്ന് 74 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണു പടുത്തുയർത്തിയത്.


ഇഷാൻ കിഷൻ 29 പന്തിൽ 45 റൺസും രോഹിത് ശർമ 28 പന്തിൽ 43 റൺസുമെടുത്തു. രോഹിത് ശർമയാണ് ആദ്യം പുറത്തായത്. മുംബൈ ക്യാപ്റ്റനെ ഗുജറാത്ത് സ്പിന്നർ റാഷിദ് ഖാൻ എൽബിയിൽ കുടുക്കുകയായിരുന്നു. 13 റൺസെടുത്ത സൂര്യകുമാർ യാദവിനെ പ്രദീപ് സങ്‍വാന്റെ പന്തിൽ റാഷിദ് ക്യാച്ചെടുത്തു മടക്കി. സ്കോർ 111ൽ നിൽക്കെ ഇഷാൻ കിഷൻ അൽസാരി ജോസഫിന്റെ പന്തിൽ പുറത്തായി.

14 പന്തുകൾ നേരിട്ട കീറൺ പൊള്ളാർ‍ഡിന് നാല് റൺസ് മാത്രമാണു നേടാനായത്. 21 റൺസെടുത്ത് തിലക് വർമ റണ്ണൗട്ടായി. മുംബൈ മധ്യനിരയിൽ ടിം ഡേവിഡാണു ബാറ്റിങ്ങിൽ തിളങ്ങിയത്.21 പന്തുകള്‍ നേരിട്ട താരം 44 റൺസുമായി പുറത്താകാതെ നിന്നു. ഡാനിയൽ സാംസ് റണ്ണൊന്നുമെടുക്കാതെ പുറത്തായി. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടു വിക്കറ്റുകളും അൽസരി ജോസഫ്, ലോക്കി ഫെർഗൂസൻ, പ്രദീപ് സങ്‍വാൻ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

ഈ വാര്‍ത്ത കൂടി വായിക്കാം

5 മിനിറ്റില്‍ 3 ഗോളടിച്ച റയല്‍ മാജിക്; മെസിയും ഞെട്ടി; സന്ദേശം വെളിപ്പെടുത്തി അഗ്യുറോ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ