പരിക്കേറ്റിട്ടും കുലുങ്ങാതെ 19കാരന്‍; കളിമണ്‍ കോര്‍ട്ടില്‍ ഒരു കൗമാരക്കാരന്‌ മുന്‍പില്‍ വീണ് റാഫേല്‍ നദാല്‍ 

ആദ്യ സെറ്റ് സ്വന്തമാക്കിയ അല്‍കാരസിന് രണ്ടാം സെറ്റിലേക്ക് എത്തിയപ്പോള്‍ കണങ്കാലില്‍ പരിക്കേറ്റു
മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍, കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി
മാഡ്രിഡ് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ റാഫേല്‍ നദാല്‍, കാര്‍ലോസ് അല്‍കാരസ്/ഫോട്ടോ: എഎഫ്പി

മാഡ്രിഡ്: 19കാരന് മുന്‍പില്‍ വീണ് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍. മാഡ്രിഡ് ഓപ്പണില്‍ കാര്‍ലോസ് അല്‍കാരസ് 2-6,6-1,3-6 എന്ന സെറ്റിനാണ് നദാലിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയത്. കളിമണ്‍ കോര്‍ട്ടില്‍ നദാലിനെ വീഴ്ത്തുന്ന ആദ്യ കൗമാര താരമാണ് അല്‍കാരസ്. 

ആദ്യ സെറ്റ് സ്വന്തമാക്കിയ അല്‍കാരസിന് രണ്ടാം സെറ്റിലേക്ക് എത്തിയപ്പോള്‍ കണങ്കാലില്‍ പരിക്കേറ്റു. പിന്നാലെ കാണികളിലൊരാള്‍ക്ക് അസ്വസ്ഥതയുണ്ടായതോടെ മത്സരം തടസപ്പെട്ടു. അല്‍കാരസില്‍ നിന്ന് രണ്ടാം സെറ്റ് പിടിക്കാന്‍ നദാലിനായി. എന്നാല്‍ പിന്നെ നദാലിന് അല്‍കാരസ് അവസരം കൊടുത്തില്ല. 

നദാലിന് എതിരെ സ്പാനിഷ് കൗമാരക്കാരന്റെ ആദ്യ ജയം

ആറ് മാസം മുന്‍പ് നദാലിന് വാരിയെല്ലിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്ന് പരിശീലനത്തിന് ഇറങ്ങാനും താരത്തിന് കഴിഞ്ഞിരുന്നില്ല. മാഡ്രിഡ് ഓപ്പണില്‍ കളിക്കവെ പലവട്ടം പരിക്ക് അലട്ടിയെന്നും നദാല്‍ പറയുന്നു. ഒരു മുന്നൊരുക്കവും നടത്താതെയാണ് ഞാന്‍ ഇവിടേക്ക് വന്നത്. അതാണ് യാഥാര്‍ഥ്യം എന്നും 20 വട്ടം ഗ്രാന്‍ഡ്സ്ലാം സ്വന്തമാക്കിയ താരം പറയുന്നു. 

നദാലിന് എതിരെയുള്ള അല്‍കാരസിന്റെ ആദ്യ ജയമാണ് ഇത്. സെമിയില്‍ ജോക്കോവിച്ചാണ് അല്‍കാരസിന്റെ എതിരാളി. ടെന്നീസ് ലോകം കീഴടക്കാന്‍ പോവുന്ന താരമായാണ് അല്‍കാരസിനെ വിലയിരുത്തുന്നത്. അല്‍കാരസിനെ പോലെ കഴിവുള്ളൊരു താരത്തെ കഴിഞ്ഞ 30 വര്‍ഷത്തിന് ഇടയില്‍ താന്‍ കണ്ടിട്ടില്ലെന്നാണ് സെറീന വില്യംസ് പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com