ഗോവയില്‍ മോഹന്‍ലാലിനെ കണ്ട ത്രില്ലില്‍ പി വി സിന്ധു; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍ 

നിങ്ങളെ കാണാനായതില്‍ വളരെ സന്തോഷം സര്‍, എന്നാണ് ഫോട്ടോ പങ്കുവെച്ച് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്
മോഹന്‍ലാല്‍, പി വി സിന്ധു/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
മോഹന്‍ലാല്‍, പി വി സിന്ധു/ഫോട്ടോ: ഇന്‍സ്റ്റഗ്രാം
Updated on
1 min read

പനാജി: ആരാധകരുടെ രണ്ട് പ്രിയ താരങ്ങള്‍ ഗോവയിലെ ജിമ്മില്‍ വെച്ച് കണ്ടുമുട്ടി. ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി വി സിന്ധുവും സൂപ്പര്‍ താരം മോഹന്‍ലാലുമാണ് ഗോവയിലെ ജിമ്മില്‍ വെച്ച് കണ്ടുമുട്ടിയത്. 

മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോ പിവി സിന്ധുവാണ് പങ്കുവെച്ചത്. ക്യാപ്ഷന്റെ ആവശ്യമില്ല. നിങ്ങളെ കാണാനായതില്‍ വളരെ സന്തോഷം സര്‍, എന്നാണ് ഫോട്ടോ പങ്കുവെച്ച് സിന്ധു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ബറോസിന്റെ ഷൂട്ടിങ്ങിനായാണ് മോഹന്‍ലാല്‍ ഗോവയിലെത്തിയത്.

ഗോവ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള പരിപാടികളുടെ ഭാഗമായാണ് പി വി സിന്ധു ഇവിടേക്ക് എത്തിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സിന്ധു സ്വര്‍ണത്തില്‍ മുത്തമിട്ടപ്പോള്‍ അഭിനന്ദനം അറിയിച്ചെത്തിയവരുടെ കൂട്ടത്തില്‍ മോഹന്‍ലാലുമുണ്ടായിരുന്നു. ഇവിടെ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com