14 പന്തില്‍ നിന്ന് 4 റണ്‍സ്, സീസണില്‍ ഇനി പൊള്ളാര്‍ഡ് കളിക്കുമോ? മുന്‍ താരത്തിന്റെ പ്രവചനം

200ലേക്ക് സ്‌കോര്‍ എത്തിക്കാനാവുമെന്ന മുംബൈ ആരാധകരുടെ പ്രതീക്ഷയാണ് 14 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത പൊള്ളാര്‍ഡ് തകര്‍ത്തത്
കീറോണ്‍ പൊള്ളാര്‍ഡ്
കീറോണ്‍ പൊള്ളാര്‍ഡ്

മുംബൈ: 200ലേക്ക് സ്‌കോര്‍ എത്തിക്കാനാവുമെന്ന മുംബൈ ആരാധകരുടെ പ്രതീക്ഷയാണ് 14 പന്തില്‍ നിന്ന് നാല് റണ്‍സ് എടുത്ത പൊള്ളാര്‍ഡ് തകര്‍ത്തത്. മോശം ഫോമില്‍ തുടരുന്ന പൊള്ളാര്‍ഡിന് അടുത്ത കളിയില്‍ പ്ലേയിങ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്താനായേക്കില്ല.

സീസണിലെ 10 കളിയില്‍ നിന്ന് 129 റണ്‍സ് ആണ് പൊള്ളാര്‍ഡ് സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 14.33. സ്‌ട്രൈക്ക്‌റേറ്റ് 109.32. സീസണില്‍ മുംബൈക്ക് വേണ്ടി പൊള്ളാര്‍ഡ് കളിക്കുന്നത് ഇനി കാണാനാവുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് മുന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. 

ഈ വര്‍ഷം ഇനി കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

തിലക് വര്‍മ റണ്‍ഔട്ട് ആവുന്നതിന് മുന്‍പേ പൊള്ളാര്‍ഡ് ഔട്ട് ആയി. അത് വളരെ കൗതുകമുള്ളതാണ്. പൊള്ളാര്‍ഡ് ഈ വര്‍ഷം ഇനി അധികം കളിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഡെവാള്‍ഡ് ബ്രെവിസ് പുറത്തിരിക്കുകയാണ്. ടിം ഡേവിഡ് മികവ് കാണിക്കുകയും ചെയ്യുന്നു, ആകാശ് ചോപ്ര പറയുന്നു.

എന്തുകൊണ്ട് ടിം ഡേവിഡിനെ അവര്‍ നേരത്തെ കളിപ്പിച്ചില്ല. ഈ സിക്‌സ് ഹിറ്റിങ് യന്ത്രത്തെ ഇത്ര നാളും എന്തുകൊണ്ടാണ് അവര്‍ കളിപ്പിക്കാതിരുന്നത്? ഇപ്പോള്‍ ടിം ഡേവിഡിനെ അവര്‍ ഓര്‍ത്തു. ഡേവിഡ് നിരാശപ്പെടുത്തിയും ഇല്ല എന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com