‘സിക്സറുകൾ അടിച്ചുകൊണ്ടേ ഇരിക്കുന്നു; സ്വയം പുറത്തായി ദിനേഷ് കാർത്തികിനെ നേരത്തെ ഇറക്കാൻ ആലോചിച്ചു‘

ബാം​ഗ്ലൂരിന് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത് ദിനേഷ് കാർത്തികിന്റെ ബാറ്റിങ് പ്രകടനം തന്നെയായിരുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിന്റെ നിർണായക താരം ആരാണെന്ന് ചോ​ദിച്ചാൽ ഒറ്റ ഉത്തരം ദിനേഷ് കാർത്തിക് എന്നായിരിക്കും. ബാറ്റിങിൽ മിന്നും ഫോമിലാണ് താരം. ഇന്നലെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ പോരാട്ടത്തിൽ റിട്ടയേഡ് ഔട്ടായി ഡികെയെ നേരത്തെ ബാറ്റിങ്ങിന് ഇറക്കിയാലോ എന്നു താൻ ആലോചിരിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ആർസിബി ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി. മത്സരം വിജയിച്ചതിന് പിന്നാലെയാണ് നായകന്റെ പ്രതികരണം. 

ബാം​ഗ്ലൂരിന് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായത് ദിനേഷ് കാർത്തികിന്റെ ബാറ്റിങ് പ്രകടനം തന്നെയായിരുന്നു. വെറും എട്ട് പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം പുറത്താകാതെ 30 റൺസാണ് ഡികെ അടിച്ചെടുത്തത്.  ടീം സ്കോർ 192ൽ എത്തിച്ചാണ് കാർത്തിക് ​ഗ്രൗണ്ട് വിട്ടത്. 

‘ഇതുപോലെ സിക്സറുകൾ അടിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കിൽ കാർത്തിക്കിനെ നേരത്തെ ഇറക്കി പരമാവധി പന്തുകൾ കളിപ്പിക്കാനാകും എല്ലാവരും ശ്രമിക്കുക. സത്യം പറയാമല്ലോ, ഞാൻ നല്ല ക്ഷീണിതനായിരുന്നു. വല്ലവിധേനയും പുറത്തായി ദിനേഷ് കാർത്തികിനെ ബാറ്റിങ്ങിന് ഇറക്കാൻ ശ്രമിച്ചിരുന്നു. റിട്ടയേഡ് ഔട്ടാകുന്ന കാര്യം പോലും ആലോചിച്ചു.‘

‘പക്ഷേ, ആ സമയത്തായിരുന്നു മാക്‌സ്‌വെല്ലിന്റെ പുറത്താകൽ. അവിശ്വസനീയമായ ബാറ്റിങ് ഫോമിലാണു കാർത്തിക്. വെല്ലുവിളി നിറഞ്ഞ വിക്കറ്റായിരുന്നു മുംബൈയിലേത്. ബാറ്റിങ്ങിന് ഇറങ്ങിയതിനു പിന്നാലെ അടിച്ചു തകർക്കാൻ എളുപ്പമുള്ള വിക്കറ്റായിരുന്നില്ല അത്. പക്ഷേ, കാർത്തികിന്റെ കാര്യത്തിൽ അങ്ങനെയായിരുന്നില്ല. മറ്റു ബാറ്റർമാർ താളം കണ്ടെത്താൻ വിഷമിച്ചപ്പോഴും കാർത്തിക് അടിച്ചു തകർത്തു‘- ഡുപ്ലെസി വ്യക്തമാക്കി. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com