'ടീം സെലക്ഷനില്‍ സിഇഒയും ഇടപെടും'; ശ്രേയസ് അയ്യരുടെ വെളിപ്പെടുത്തല്‍ വിവാദത്തില്‍

പരിശീലകരോട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ ജയം പിടിച്ചതിന് പിന്നാലെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ പ്രതികരണം ചര്‍ച്ചയാവുന്നു. ടീം സിഇഒ വെങ്കി അയ്യരും പ്ലേയിങ് ഇലവനെ തെരഞ്ഞെടുപ്പില്‍ ഭാഗമാവുന്നുണ്ടെന്നാണ് ശ്രേയസ് പറഞ്ഞത്. 

പ്ലേയിങ് ഇലവനില്‍ സ്ഥാനമില്ല എന്ന് അവരോട് പറയുന്നത് പ്രയാസമേറിയ കാര്യമാണ്. ഐപിഎല്‍ കളിച്ച് തുടങ്ങിയ സമയത്ത് ഞാനും അതുപോലൊരു സ്ഥാനത്തായിരുന്നു. പരിശീലകരോട് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. ടീം സെലക്ഷനില്‍ സിഇഒയും ഭാഗമാവുന്നു. മക്കല്ലമാണ് ഇലവനില്‍ ആരെല്ലാം ഉണ്ടെന്ന് കളിക്കാരോട് പറയുന്നത്, ശ്രേയസ് അയ്യര്‍ പറയുന്നു. 

ടീം സെലക്ഷനില്‍ സിഇഒ കൈകടത്തുന്നുണ്ട് എന്ന ശ്രേയസിന്റെ പ്രതികരണത്തിന് എതിരെ ചോദ്യങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ക്യാപ്റ്റന് സ്വന്തം ടീമിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൊല്‍ക്കത്ത ടീമിനുള്ളില്‍ ഇല്ലേ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ഫോമില്‍ നില്‍ക്കുന്ന സമയം കമിന്‍സിനെ കൊല്‍ക്കത്ത പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. 

മുംബൈ ഇന്ത്യന്‍സിന് എതിരെ തകര്‍പ്പന്‍ ബാറ്റിങ് കമിന്‍സില്‍ നിന്ന് വന്നതിന് പിന്നാലെ രാജസ്ഥാന് എതിരായ കളിയില്‍ താരത്തെ ഇലവനില്‍ നിന്ന് ഒഴിവാക്കി. ഇത്തരം തീരുമാനങ്ങളിലേക്ക് ടീം എത്തിയത് സിഇഒ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലിനെ തുടര്‍ന്നാണോ എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ചോദ്യം. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com