'ആ 15.25 കോടി മറന്നേക്കു'; രോഹിത്തും കോഹ്‌ലിയും നല്‍കിയ ഉപദേശമെന്ന് ഇഷാന്‍ കിഷന്‍

സീസണില്‍ 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ താര ലേലത്തിലൂടെ തിരികെ പിടിച്ചത്
കൊല്‍ക്കത്തക്കെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന ഇഷാന്‍ കിഷന്‍/ഫോട്ടോ: പിടിഐ
കൊല്‍ക്കത്തക്കെതിരെ വിക്കറ്റ് നഷ്ടമായി മടങ്ങുന്ന ഇഷാന്‍ കിഷന്‍/ഫോട്ടോ: പിടിഐ

മുംബൈ: താളം കണ്ടെത്താനാവാതെ നിന്ന സമയം രോഹിത് ശര്‍മയും കോഹ്‌ലിയും നല്‍കിയ നിര്‍ദേശം വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍. പ്രൈസ് ടാഗിനെ കുറിച്ച് ചിന്തിക്കുന്നത് അവസാനിപ്പിക്കാനാണ് ഇരുവരും പറഞ്ഞതെന്ന് ഇഷാന്‍ പറയുന്നു. സീസണില്‍ 15.25 കോടി രൂപയ്ക്കാണ് ഇഷാന്‍ കിഷനെ മുംബൈ താര ലേലത്തിലൂടെ തിരികെ പിടിച്ചത്. 

ഒന്ന് രണ്ട് ദിവസം മാത്രമേ പ്രൈസ് ടാഗിന്റെ സമ്മര്‍ദം നമുക്ക് ഉള്ളില്‍ നിലനില്‍ക്കുകയുള്ളു. ഈ ലെവലില്‍ കളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയല്ല, ടീമിനെ എങ്ങനെ സഹായിക്കാം എന്നതിലേക്കാണ് ശ്രദ്ധിക്കേണ്ടത്. പ്രൈസ് ടാഗിന്റെ ഭാരം ഏതാനും ദിവസം ഉണ്ടായേക്കാം. എന്നാല്‍ മുതിര്‍ന്ന താരങ്ങളോട് സംസാരിക്കാനായാല്‍ ഈ സമ്മര്‍ദത്തില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിക്കും എന്നും ഇഷാന്‍ കിഷന്‍ പറയുന്നു. 

രോഹിത്തിനോടും കോഹ് ലിയോടും ഹര്‍ദിക്കിനോടും സംസാരിക്കുമ്പോള്‍ അവര്‍ എന്നോട് പറയുന്നത് പ്രൈസ് ടാഗിനെ കുറിച്ച് ചിന്തിക്കാതിരിക്കാനാണ്. കാരണം ഈ പണം ഞാന്‍ ചോദിച്ച് വാങ്ങിയതല്ല. എന്നില്‍ വിശ്വാസം വെച്ച് ടീം ചിലവാക്കിയതാണ് ആ പണം, മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പറയുന്നു.

 പുറത്ത് നില്‍ക്കുന്നവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം

മറ്റുള്ളവര്‍ എന്താണ് പറയുന്നത് എന്ന് ഞാന്‍ നോക്കാറില്ല. പുറത്ത് നില്‍ക്കുന്നവര്‍ക്ക് എന്ത് വേണമെങ്കിലും പറയാം. കാരണം കളിക്കാര്‍ നേരിടുന്ന അവസ്ഥ നിങ്ങള്‍ക്ക് അറിയില്ല. ഫോണ്‍ എടുത്ത് എന്തെങ്കിലും എഴുതി വിടാന്‍ എളുപ്പമാണ്. സമൂഹമാധ്യമങ്ങളില്‍ ആര് എന്ത് പറഞ്ഞു എന്നത് എനിക്ക് വിഷയമല്ല. 

ഇങ്ങനെ എഴുതുന്നതിലൂടെ അവര്‍ക്ക് സന്തോഷം ലഭിക്കും എങ്കില്‍ അങ്ങനെ ചെയ്യട്ടെ. ഞാന്‍ അതൊന്നും ഗൗരവത്തിലെടുക്കാറില്ലെന്നും വിമര്‍ശനങ്ങളെ തള്ളി ഇഷാന്‍ കിഷന്‍ പറഞ്ഞു. സീസണിലെ 11 മത്സരങ്ങളില്‍ നിന്ന് 321 റണ്‍സ് ആണ് ഇഷാന്‍ കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com