ഗോള്‍ നേടിയ ആല്‍ബയെ അഭിനന്ദിക്കുന്ന ബാഴ്‌സ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍
ഗോള്‍ നേടിയ ആല്‍ബയെ അഭിനന്ദിക്കുന്ന ബാഴ്‌സ താരങ്ങള്‍/ഫോട്ടോ: ട്വിറ്റര്‍

ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ച ത്രില്‍; ഒപ്പം ബാഴ്‌സയെ കാത്തിരിക്കുന്നത് വന്‍ തുക 

ലാ ലീഗയില്‍ റയല്‍ ബെറ്റിസിന് എതിരായ ജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ബാഴ്‌സ സ്വന്തമാക്കിയിരുന്നു

നൗകാമ്പ്: ലാ ലീഗയില്‍ റയല്‍ ബെറ്റിസിന് എതിരായ ജയത്തോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലേക്കുള്ള യോഗ്യത ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യത ഉറപ്പിച്ചതോടെ സാമ്പത്തികമായും ബാഴ്‌സയെ ഇനി കാത്തിരിക്കുന്നത് വലിയ നേട്ടങ്ങളാണ്. 

ചാമ്പ്യന്‍സ് ലീഗ് യോഗ്യത നേടിയതിനുള്ള 15.6 മില്യണ്‍ യൂറോയും റയലിനും ബയേണിനും പിന്നില്‍ ചാമ്പ്യന്‍സ് ലീഗിലെ ഹിസ്റ്റോറിക്കല്‍ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം പിടിച്ചതിന് 34.11 മില്യണ്‍ യൂറോയും ബാഴ്‌സയ്ക്ക് ലഭിക്കും. ഇതോടെ അടുത്ത ചാമ്പ്യന്‍സ് ലീഗ് സീസണില്‍ എത്ര ദൂരം മുന്‍പോട്ട് പോയാലും 49.71 മില്യണ്‍ യൂറോ ഇതില്‍ നിന്ന് ബാഴ്‌സ ഉറപ്പിക്കുന്നു. 

യൂറോപ്പ ലീഗിന് ക്വാളിഫൈ ചെയ്താല്‍ 8 മില്യണ്‍ യൂറോയും സ്പാനിഷ് സൂപ്പര്‍ കോപ്പയില്‍ ഫിനിഷ് ചെയ്താല്‍ മറ്റൊരു 8 മില്യണ്‍ യൂറോയും ബാഴ്‌സയ്ക്ക് ലഭിക്കും. 12 മില്യണ്‍ യൂറോയാണ് സ്പാനിഷ് സൂപ്പര്‍ കപ്പില്‍ ജയിച്ചാല്‍ ലഭിക്കുക. 

കഴിഞ്ഞ സെപ്തംബറില്‍ സാവി ബാഴ്‌സയുടെ ചുമതല ഏറ്റെടുക്കുമ്പോള്‍ ക്ലബ് യൂറോപ്പ ലീഗിനുള്ള യോഗ്യത നേടാന്‍ പോലും പ്രാപ്തമല്ലാത്ത നിലയിലായിരുന്നു. എന്നാല്‍ ഈ ആഴ്ച ചാമ്പ്യന്‍സ് ലീഗ് യോഗ്യത അവര്‍ ഉറപ്പിച്ചു. ലാ ലീഗയില്‍ രണ്ടാമത് ഫിനിഷ് ചെയ്യുക എന്നതാണ് ഇനി ബാഴ്‌സയ്ക്ക് മുന്‍പിലെ ലക്ഷ്യം.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com