'ഭാരം 117 കിലോ, അതോടെ വാട്ടര്‍ ബോയി ആയി'; നേരിട്ട പ്രതിസന്ധികളിലേക്ക് ചൂണ്ടി മഹീഷ് തീക്ഷ്ണ

8 കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തി മഹീഷ് തീക്ഷ്ണയുടെ പ്രകടനം സീസണില്‍ ചെന്നൈക്ക് ആശ്വാസമാവുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: പ്ലേഓഫ് കടക്കാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വരുമെന്ന അവസ്ഥയിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എന്നാല്‍ 8 കളിയില്‍ നിന്ന് 12 വിക്കറ്റ് വീഴ്ത്തി മഹീഷ് തീക്ഷ്ണയുടെ പ്രകടനം സീസണില്‍ ചെന്നൈക്ക് ആശ്വാസമാവുന്നു. മികച്ച പ്രകടനത്തിന് ധോനിയും തന്നെ സഹായിച്ചു എന്നാണ് ചെന്നൈയുടെ മിസ്റ്ററി സ്പിന്നര്‍ പറയുന്നത്. 

അണ്ടര്‍ 19 കളിക്കുന്ന സമയം 117 കിലോ ആയിരുന്നു എന്റെ ഭാരം. യോ യോ ടെസ്റ്റ് പാസാവാന്‍ എന്റെ ഭാരം കുറയ്ക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വന്നു. 2020ല്‍ ഫിറ്റ്‌നസ് ശരിയാക്കാന്‍ കഴിഞ്ഞു. 2020ല്‍ അജന്ത മെന്‍ഡിസുമായി ഞാന്‍ സംസാരിച്ചിരുന്നു. 2022ല്‍ ധോനിയുമായും സംസാരിക്കാനായി, മഹീഷ് തീക്ഷ്ണ പറയുന്നു. 

കഴിഞ്ഞ വര്‍ഷം ചെന്നൈയുടെ നെറ്റ് ബൗളറായി ഞാനുണ്ടായി. ഈ വര്‍ഷം എനിക്ക് വേണ്ടി അവര്‍ ലേലത്തില്‍ ഇറങ്ങുമെന്ന് കരുതിയില്ല. 2017-18 വര്‍ഷങ്ങളില്‍ അണ്ടര്‍ 19 ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഫിറ്റ്‌നസ് പ്രശ്‌നം കാരണം കളിക്കാന്‍ അവസരം ലഭിച്ചില്ല. 

2019ല്‍ ഞാന്‍ വാട്ടര്‍ ബോയി ആയിരുന്നു. ഇനിയും ഞാന്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഞാന്‍ വാട്ടര്‍ ബോയി ആയി മാറും എന്ന് എനിക്ക് അറിയാം. എന്നാല്‍ ഞാന്‍ എന്നില്‍ വിശ്വാസം വെച്ചു. വിട്ടുകൊടുക്കില്ല എന്ന മനസായിരുന്നനു എനിക്ക്. അതുകൊണ്ടാണ് 2022ല്‍ ഞാന്‍ ഇവിടെ എത്തി നില്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com