ചെങ്കടല്‍ ആസ്വദിച്ച് മെസി; ഇനി സൗദിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ 

ക്ലബ് ഫുട്‌ബോളില്‍ നിന്നുള്ള ഇടവേളയില്‍ സൗദിയിലെത്തി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

റിയാദ്: ക്ലബ് ഫുട്‌ബോളില്‍ നിന്നുള്ള ഇടവേളയില്‍ സൗദിയിലെത്തി അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി. ചൊവ്വാഴ്ച ജിദ്ദയില്‍ എത്തിയ മെസിക്ക് സൗദിയില്‍ ഉജ്വല സ്വീകരണമാണ് ലഭിച്ചത്. 

മെസിയെ സൗദിയുടെ ബ്രാന്‍ഡ് അംബാസിഡറായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. സൗദി അറേബ്യയിലേക്ക് മെസിയെ സ്വാഗതം ചെയ്യുന്നതില്‍ വളരെ സന്തോഷം. ഞങ്ങളുടെ ചെങ്കടലിലെ നിധികളേയും ജിദ്ദാ സീസണും പൗരാണിക ചരിത്രവും നിങ്ങള്‍ തിരിച്ചറിയാന്‍ പോകുന്നു എന്നത് ഞങ്ങളേയും വിസ്മയിപ്പിക്കുന്നു. സൗദിയിലേക്ക് മെസി ഇത് ആദ്യമായി വരികയല്ല. അവസാനത്തെ സന്ദര്‍ശനവുമാവില്ല ഇത്, സൗദി ടൂറിസം മന്ത്രി ട്വിറ്ററില്‍ കുറിച്ചു. 

2010ല്‍ മെസി യുണിസെഫിന്റെ അംബാസിഡറായിരുന്നു. യെമന് എതിരായ സൈനിക നടപടികളുടെ പേരില്‍ യൂണിസെഫ് വിമര്‍ശിച്ച സൗദി അറേബ്യയുടെ ബ്രാന്‍ഡ് അംബാസിഡറാവുകയാണ് മെസി ഇപ്പോള്‍ എന്ന കാര്യവും ഉയര്‍ന്ന് വരുന്നുണ്ട്. 

മെസി സൗദിയിലെത്തിയതിന്റെ ഫോട്ടോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഒരു കുടുംബാംഗവും പിഎസ്ജിയിലേയും അര്‍ജന്റൈന്‍ ടീമിലേയും സഹതാരമായ ലിയാന്‍ഡ്രോ പരഡെസും സൗദിയിലേക്ക് മെസിക്കൊപ്പം എത്തിയിട്ടുണ്ട്. സൗദിയിലെ കടലിലെ ചിത്രങ്ങള്‍ മെസിയും പങ്കുവെച്ചിരുന്നു. 

കളിയിലേക്ക് വരുമ്പോള്‍ പിഎസ്ജിക്കൊപ്പം മികച്ച തുടക്കമല്ല മെസിക്ക് ലഭിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ പുറത്തായതിന് പിന്നാലെ മെസിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പിഎസ്ജി ആരാധകര്‍ പ്രതികരിച്ചത്. എന്നാല്‍ അര്‍ജന്റൈന്‍ കുപ്പായത്തില്‍ ഖത്തറില്‍ മെസിക്ക് ഒരുപാട് മുന്‍പോട്ട് പോകാനാവും എന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com