ഒരേ രീതിയില്‍ രണ്ട് വട്ടം ഔട്ടായി, ഇതോടെ പൂജാര സഹായത്തിനെത്തി: മുഹമ്മദ് റിസ്വാന്‍ 

രണ്ട് വട്ടം വിക്കറ്റ് വീണതിന് പിന്നാലെ സഹായം തേടി ചേതേശ്വര്‍ പൂജാരയെ സമീപിച്ചതായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ലണ്ടന്‍: സമാന രീതിയില്‍ രണ്ട് വട്ടം വിക്കറ്റ് വീണതിന് പിന്നാലെ സഹായം തേടി ചേതേശ്വര്‍ പൂജാരയെ സമീപിച്ചതായി പാകിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാന്‍. കൗണ്ടിയില്‍ ഇരുവരും ഒരുമിച്ച് കളിച്ചത് വലിയ കയ്യടി നേടിയിരുന്നു. 

തുടക്കത്തില്‍ തന്നെ പുറത്തായതോടെ ഞാന്‍ പൂജാരയുമായി സംസാരിച്ചിരുന്നു. കുറച്ച് കാര്യങ്ങള്‍ അദ്ദേഹം എനിക്ക് പറഞ്ഞ് തന്നു. പ്രത്യേകിച്ച് ശരീരത്തോട് ചേര്‍ന്ന് ഷോട്ട് കളിക്കുക എന്നതൊക്കെ. വൈറ്റ് ബോള്‍ ക്രിക്കറ്റ് ആണ് നമ്മള്‍ തുടരെ കളിക്കുന്നത്. വൈറ്റ് ബോളില്‍ കളിക്കുമ്പോള്‍ ശരീരത്തോട് ചേര്‍ന്ന് കളിക്കേണ്ടതില്ല, കാരണം പന്തില്‍ അത്രമാത്രം സീമോ സ്വിങ്ങോ ലഭിക്കില്ല, റിസ്വാന്‍ പറയുന്നു. 

ഇവിടെ ശരീരത്തില്‍ നിന്നും അകന്ന് കളിച്ചപ്പോഴാണ് എന്റെ വിക്കറ്റ് നഷ്ടമായത്. രണ്ട് വട്ടം സമാനമായ രീതിയിലാണ് പുറത്തായത്. ഇതോടെ നെറ്റ്‌സില്‍ ഞാന്‍പൂജാരയുടെ അടുത്തേക്ക് എത്തി. ഏഷ്യയില്‍ കളിക്കുമ്പോള്‍ ഡ്രൈവ് ചെയ്യാന്‍ പന്തില്‍ ശക്തി കൊടുക്കണം. എന്നാല്‍ ഇവിടെ അതിന്റെ ആവശ്യമില്ല. ശരീരത്തോട് ചേര്‍ന്ന് കളിച്ചാല്‍ മതി എന്നാണ് പൂജാര പറഞ്ഞത് എന്നും റിസ്വാന്‍ പറയുന്നു. 

സസെക്‌സിന് വേണ്ടിയാണ് കൗണ്ടിയില്‍ പൂജാരയും റിസ്വാനും കളിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ റിസ്വാന് സ്‌കോര്‍ ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നില്ല, 22,0,4 എന്നായിരുന്നു റിസ്വാന്റെ ആദ്യ ഇന്നിങ്‌സുകളിലെ സ്‌കോര്‍. പിന്നാലെ പൂജാരയ്‌ക്കൊപ്പം ക്രീസില്‍ നിന്ന് കൂട്ടുകെട്ട് ഉയര്‍ത്താനും 79 റണ്‍സ് കണ്ടെത്താനും റിസ്വാന് കഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com