ജഡേജയുമായി വേര്‍പിരിയുകയാണോ? പ്രതികരണവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ

സീസണില്‍ ഇനി രവീന്ദ്ര ജഡേജ കളിക്കില്ല എന്നത് ടീമും ജഡേജയും തമ്മിലുള്ള അസ്വാരസ്യത്തിന്റെ സൂചനയാണെന്ന വാദങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സീസണില്‍ ഇനി രവീന്ദ്ര ജഡേജ കളിക്കില്ല എന്നത് ടീമും ജഡേജയും തമ്മിലുള്ള അസ്വാരസ്യത്തിന്റെ സൂചനയാണെന്ന വാദങ്ങള്‍ തള്ളി ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ. മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ജഡേജയെ ഇനി കളിപ്പിക്കാനാവാത്തതെന്നും ടീമിന്റെ ഭാവി പദ്ധതികളില്‍ ജഡേജയും ഭാഗമാമെന്നും സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

വാരിയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ സീസണിലെ ഇനിയുള്ള മത്സരങ്ങള്‍ കളിക്കില്ലെന്നാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ രവീന്ദ്ര ജഡേജയെ ചെന്നൈ അണ്‍ഫോളോ ചെയ്തതും വിവാദമായി. സൂപ്പര്‍ കിങ്‌സും ജഡേജയും തമ്മില്‍ വേര്‍പിരിയുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെട്ടത്. 

സമൂഹമാധ്യമങ്ങളെ ഞാന്‍ പിന്തുടരുന്നില്ല. ഇവിടെ യാതൊരു പ്രശ്‌നവും ഇല്ല എന്നാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് എനിക്ക് പറയാനാവുക. ചെന്നൈയുടെ ഭാവി പദ്ധതികളിലും ജഡേജ ഭാഗമായിരിക്കും എന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ പ്രതികരിച്ചു. 

16 കോടി രൂപയ്ക്കാണ് ജഡേജയെ ചെന്നൈ ടീമില്‍ നിലനിര്‍ത്തിയത്. ധോനിയേക്കാള്‍ കൂടുതല്‍ തുകയ്ക്ക് ജഡേജയെ നിലനിര്‍ത്തിയതോടെ ജഡേജ ധോനിയുടെ പിന്‍ഗാമിയാവും എന്ന സൂചന വന്നു. സീസണ്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് ജഡേജയെ ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്തു. 

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ജഡേജയ്ക്ക് മനസിലായിരുന്നു

എന്നാല്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചത് പോലെ നടന്നില്ല. തുടര്‍ തോല്‍വികളിലേക്ക് ചെന്നൈ വീണു. ജഡേജയുടെ വ്യക്തിഗത പ്രകടനവും മോശമായി. ഇതോടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ധോനി തിരിച്ചെത്തി. ''ഈ വര്‍ഷം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ ജഡേജയ്ക്ക് മനസിലായിരുന്നു. ആദ്യ രണ്ട് കളിയില്‍ ജഡേജയുടെ ക്യാപ്റ്റന്‍സിയില്‍ എന്റെ മേല്‍നോട്ടമുണ്ടായി,'' ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് ധോനി പറഞ്ഞു. 

ആദ്യ രണ്ട് കളിക്ക് ശേഷം സ്വയം തീരുമാനങ്ങളെടുക്കാനും ഉത്തരവാദിത്വമേറ്റെടുക്കാനും ഞാന്‍ ജഡേജയോട് പറഞ്ഞു. ക്യാപ്റ്റനായി കഴിയുമ്പോള്‍ ഒരുപാട് ആവശ്യങ്ങള്‍ മുന്‍പിലെത്തും. ഉത്തരവാദിത്വങ്ങള്‍ കൂടിയതോടെ അത് ജഡേജയുടെ മനസിനെ ബാധിച്ചു. ക്യാപ്റ്റന്‍സി ഭാരം ജഡേജയുടെ പ്രകടനത്തെ ബാധിച്ചു, ധോനി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com