ധോനി പുറത്താകാതെ 36 റണ്‍സ്; ചെന്നൈ 97ന് ഓള്‍ഔട്ട്

ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ട്വിറ്റര്‍ ചിത്രം
ട്വിറ്റര്‍ ചിത്രം

മുംബൈ; ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിനു 98 റണ്‍സ് വിജയലക്ഷ്യം. പതിനാറ് ഓവറില്‍ എല്ലാവരും പുറത്തായി. ടോസ് നേടിയ മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ചെന്നൈയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

ആദ്യ ഓവറിൽ തന്നെ ചെന്നൈയുടെ രണ്ടു വിക്കറ്റുകൾ വീണു. ഓപ്പണർ ഡെവോൺ കോൺവെ, മൊയീൻ അലി എന്നിവർ പൂജ്യരായി മടങ്ങി.ഇരുവരെയും ഡാനിയൽ സാംസാണ് പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ തന്നെ റോബിൻ ഉത്തപ്പെയെ (1) ജസ്പ്രീത് ബുമ്രയും വിക്കറ്റിനു മുന്നിൽ കുരുക്കി. ചെന്നൈ സ്കോർബോർഡിൽ അപ്പോൾ വെറും അഞ്ച് റൺസ് മാത്രം. അഞ്ചാം ഓവറിൽ ഋതുരാജ് ഗെയ്‌ക്‌വാദും (7) ആറാം ഓവറിൽ അമ്പാട്ടി റായിഡുവും (10) കൂടി വീണതോടെ 29/5 എന്ന ദയനീയ സ്ഥിതിയിലായി ചെന്നൈ. 

ഒരറ്റത്ത് ക്യാപ്റ്റൻ ധോനി നിലയുറപ്പിച്ചെങ്കിലും മറുവശത്ത് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ശിവം ദുബെ (10), ഡ്വെയ്ൻ ബ്രാവോ (12), മഹീഷ് തീക്ഷണ (പൂജ്യം), സിമർജീത് സിങ് (2), മുകേഷ് ചൗധരി (നാല്) എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റർമാരുടെ സ്കോറുകൾ

മുംബൈയ്ക്കായി സാനിയല്‍ ഡാംസ് മൂന്ന് വിക്കറ്റുകള്‍ നേടി. റിലെ മെറിഡിത്ത്, കുമാര്‍ കാര്‍ത്തികേയ എന്നിവര്‍  2 വിക്കറ്റുകള്‍ വീതവും രാമന്‍ദീപ് സിങ്ങ്, ജസ്പ്രീത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി

രണ്ടു മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യന്‍സ് ഇറങ്ങിയത്. കീറണ്‍ പൊള്ളാര്‍ഡും മുരുകന്‍ അശ്വിനും ഇന്നു കളിക്കില്ല. പകരം ട്രിസ്റ്റന്‍ സ്റ്റബ്‌സും ഹൃത്വിക് ഷോകീനും കളിക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ മാറ്റങ്ങളില്ല. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുടെ പോരാട്ടമാണ് ഇന്നു നടക്കുന്നത്. 11 മത്സരങ്ങളില്‍നിന്ന് നാലു ജയം മാത്രമുള്ള ചെന്നൈ പോയിന്റു പട്ടികയിലെ ഒന്‍പതാം സ്ഥാനക്കാരാണ്. രണ്ടു കളികള്‍ ജയിച്ച മുംബൈ ഇന്ത്യന്‍സ് ആകട്ടെ ഏറ്റവും ഒടുവിലും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com