"അവർ നന്നായി ബോൾ ചെയ്തു, ഞങ്ങൾക്ക് കുറച്ചുകൂടി പ്രായോഗികത വേണമായിരുന്നു": ധോനി

ധോനിയൊഴികെ സിഎസ്‌കെ നിരയിലെ മറ്റൊരു താരത്തിനും 12റണ്ണിനപ്പുറം നേടാനായില്ല
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ധോനിയും സഹതാരം ബ്രാവോയും/ ചിത്രം: പിടിഐ
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ധോനിയും സഹതാരം ബ്രാവോയും/ ചിത്രം: പിടിഐ

പിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റ് പ്ലേ ഓഫ് കാണാതെ പുറത്തായിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നേടിയത് 97 റൺസ് മാത്രമാണ്. ധോനിയൊഴികെ സിഎസ്‌കെ നിരയിലെ മറ്റൊരു താരത്തിനും 12റണ്ണിനപ്പുറം നേടാനായില്ല. 14.5 ഓവറിൽ മുംബൈ വിജയലക്ഷ്യം പിന്നിട്ടു. തോൽവിക്ക് പിന്നാലെ ടീമിനെ തോൽവിയിലേക്ക് നയിച്ച ഘടകങ്ങൾ വിലയിരുത്തുകയാണ് ധോനി. 

"ഇത്തരം സങ്കീർണ്ണമായ ഘട്ടത്തിൽ ബാറ്റ് ചെയ്യുമ്പോൾ തുടക്കം തന്നെയാണ് ഏറ്റവും നിർണായകം. ആദ്യത്തെ കുറച്ച് പന്തുകൾ എങ്ങനെ നേരിടുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങൾക്ക് ആദ്യത്തെ പന്തുകൾ തന്നെ വലിച്ചടിക്കണമെന്നുണ്ടെങ്കിൽ അങ്ങനെ ചെയ്‌തോളൂ എന്ന് തന്നെയാണ് ഞാൻ അവരോട് പറഞ്ഞത്. അവരായിത്തന്നെ ആയിരിക്കാൻ ഞാൻ ആവശ്യപ്പെട്ടു കാരണം അപ്പോഴാണ് അതിജീവനത്തിന്റെ സാധ്യത തെളിയുക. പക്ഷെ അത് ഫലപ്രദമായില്ല",ധോനി പറഞ്ഞു. 

എതിർടീം മികച്ച രീതിയിൽ ബോളെറിയുകയും ചെയ്തു. ഞങ്ങളുടെ ഭാഗത്തുനിന്ന് കുറച്ചുകൂടി പ്രായോഗികത വേണമായിരുന്നു. എല്ലാ കളിയിൽ നിന്നും ഓരോ പുതിയ പാഠം പഠിക്കാനുണ്ടെന്നതാണ് പ്രതീക്ഷ, ധോനി പറഞ്ഞു. 

12 കളികളിൽ 8ലും തോറ്റാണ് സിഎസ്‌കെ പുറത്തായത്. ഒൻപതാം സ്ഥാനത്താണ് ടീം. 12 കളികളിൽ മൂന്ന് ജയം മാത്രമുള്ള മുംബൈ ആണ് 10-ാം സ്ഥാനത്ത്. മുംബൈ ആണ് പ്ലേ ഓഫ് കടക്കാതെ പുറത്തായ ആദ്യ ടീം.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com