"അച്ഛന്‍ പ്രൊജക്ടറില്‍ കളി കണ്ടു, ഒപ്പം ബറ്റാലിയനിലെ മുഴുവന്‍ പൊലീസുകാരും": കുമാര്‍ കാര്‍ത്തികേയ 

ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള കാര്‍ത്തികേയയ്ക്ക് ക്രിക്കറ്റ് ഒരു കരിയറായി തിരഞ്ഞെടുക്കുക അത്ര എളുപ്പമായിരുന്നില്ല
കുമാര്‍ കാര്‍ത്തികേയ
കുമാര്‍ കാര്‍ത്തികേയ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 97 റണ്‍സിന് ചുരുട്ടിക്കെട്ടിയ മുംബൈ ഇന്ത്യന്‍സിന്റെ പ്രകടനത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് കുമാര്‍ കാര്‍ത്തികേയ തിളങ്ങിയത്. കന്നി സീസണില്‍ 24കാരന്റെ മറ്റൊരു മികച്ച പ്രകടനമായിരുന്നു അത്. കാര്‍ത്തികേയയുടെ കഴിവിനെ മാത്രമല്ല, ഒപ്പം അയാളുടെ പിതാവ് കാണിച്ച വിശ്വാസത്തെ കൂടിയായിരുന്നു ഈ പ്രകടനം ഊട്ടിയുറപ്പിച്ചത്. 

ഉത്തര്‍പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നുള്ള കാര്‍ത്തികേയയ്ക്ക് ക്രിക്കറ്റ് ഒരു കരിയറായി തിരഞ്ഞെടുക്കുക അത്ര എളുപ്പമായിരുന്നില്ല. പക്ഷെ പൊലീസ് ഉദ്യോഗസ്ഥനായ അച്ഛന്‍ ശ്യാം മാത് സിങ് ആണ് തന്റെ മകന്‍ ക്രിക്കറ്റ് പരിശീലനത്തിന് പോകണമെന്ന് ശാഠ്യം പിടിച്ചത്. ഇപ്പോഴിതാ ഐപിഎല്‍ കിരീടം അഞ്ച് തവണ ഉയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ടീമില്‍ കളിക്കുകയാണ് ആ മകന്‍. 

'ഞാന്‍ മത്സരത്തിനിറങ്ങുകയാണെന്ന് അച്ഛനെ വിളിച്ച് പറഞ്ഞു, അദ്ദേഹം മുഴുവന്‍ ബറ്റാലിയനിലും ഇക്കാര്യം അറിയിച്ചു. അവര്‍ ഒരു പ്രൊജക്ടര്‍ സ്ഥാപിച്ചു. എന്റെ അച്ഛന്‍ പ്രൊജക്ടറില്‍ മത്സരം കണ്ടു. ഞാന്‍ ആദ്യ വിക്കറ്റ് വീഴ്ത്തിയപ്പോള്‍, എല്ലാവരും അദ്ദേഹത്തിനായി കൈയടിച്ചു. അച്ഛനെ കെട്ടിപ്പിടിച്ചു. മത്സരത്തിന് ശേഷം ആ വീഡിയോ ഞാന്‍ കണ്ടപ്പോള്‍ അത് എനിക്ക് സമാനതകളില്ലാത്ത ഒരു അനുഭൂതി ആണ് നല്‍കിയത്. കാരണം ഞാന്‍ കളിക്കാന്‍ തുടങ്ങിയ നാളുകളില്‍ എന്റെ പ്രകടനം കണ്ട് അച്ഛന്‍ ഇതേ രീതിയില്‍ പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്,' കാര്‍ത്തികേയ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com