"ഇത് എന്റെ അവസാന ഐപിഎൽ"; വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു 

ഇത് ഐപിഎല്ലിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് റായിഡു പ്രഖ്യാപിച്ചു
അമ്പാട്ടി റായിഡു
അമ്പാട്ടി റായിഡു

ന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഇത് ഐപിഎല്ലിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് 36കാരനായ റായിഡു ട്വീറ്റ് ചെയ്തു. 

"ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷം രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും നല്ല നിമിഷങ്ങൾ ചിലവിടാനും സാധിച്ചു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും സിഎസ്കെയ്ക്കും ആത്മാർത്ഥമായി നന്ദി പറയാൻ ആഗ്രഹിക്കുന്നു", റായിഡു ട്വിറ്ററിൽ കുറിച്ചു.

2010-ൽ മുംബൈ ഇന്ത്യൻസിനുവേണ്ടിയാണ് റായിഡു ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ചത്. 2013ൽ മുംബൈ കന്നി കിരീടം ഉയർത്തിയപ്പോഴും താരം ടീമിലുണ്ടായിരുന്നു. ആ സീസണിലെ എല്ലാ മത്സരങ്ങളിലും റായിഡു കളത്തിലിറങ്ങി. 2018 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ടോപ് സ്‌കോററായിരുന്നു റായിഡു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com