രാഹുല്‍ ത്രിപാഠി കത്തിക്കയറി; ജയിക്കാന്‍ മുംബൈക്ക് വേണ്ടത് 194 റണ്‍സ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th May 2022 09:58 PM  |  

Last Updated: 18th May 2022 07:35 AM  |   A+A-   |  

rahul_hyderabad

അർധസെഞ്ച്വറി ആഘോഷിക്കുന്ന രാഹുൽ ത്രിപാഠി/ പിടിഐ

 

മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ മുംബൈ ഹൈദരബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഹൈദരബാദ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് എടുത്തു

ഹൈദരാബാദിനായി രാഹുല്‍ ത്രിപാഠി 76 റണ്‍സ് നേടി പ്രിയം ഗാര്‍ഗ് 42, നിക്കൊളാസ് പുരാന്‍ 38 എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. രമണ്‍ദീപ് സിംഗ് മുംബൈ്ക്കായി മൂന്ന് വിക്കറ്റ് നേടി.

കെയ്ന്‍ വില്യംസണ് പകരം ഗാര്‍ഗ് ഓപ്പണറായി ഇറങ്ങിയത്. അഭിഷേക് ശര്‍മ 9 നേരത്തെ പുറത്തായെങ്കിലും ത്രിപാഠിക്ക് മികച്ച പിന്തുണ നല്‍കാന്‍ ഗാര്‍ഗിന് സാധിച്ചു. ഇരുവരും 78 റണ്‍സാണ് കൂട്ടിചേര്‍ത്തത്. രണ്ട് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗാര്‍ഗിന്റെ ഇന്നിംഗ്‌സ്. 

പിന്നാലെയെത്തിയ പുരാനും ത്രിപാഠിക്ക് പിന്തുണ നല്‍കി. അതിവേഗം റണ്‍സ് കണ്ടെത്തിയ പുരാന്‍ ത്രിപാഠിക്കൊപ്പം 76 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പുരാനെ പുറത്താക്കി റിലെ മെരെഡിത്ത് മുംബൈക്ക് ബ്രേക്ക് ത്രൂ നല്‍കി. തൊടട്ടടുത്ത ഓവരില്‍ ത്രിപാഠിയും മടങ്ങി. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പുരാന്റെ ഇന്നിംഗ്‌സ്. പിന്നാലെ എയ്ഡന്‍ മാര്‍ക്രവും (2) പുറത്തായി. വാഷിംഗ്ടണ്‍ സുന്ദറിനെ (9) ബുമ്ര ബൗള്‍ഡാക്കി. കെയ്ന്‍ വില്യംസണ്‍ (8) പുറത്താവാതെ നിന്നു.

ഈ വാർത്ത കൂടി വായിക്കാം

‘ഒരു ദിവസം കൂടി ലഭിച്ചെങ്കിൽ, ഒന്ന് ഫോൺ ചെയ്യാനെങ്കിലും...‘- സൈമണ്ട്സിന്റെ സഹോദരിയുടെ വികാരനിർഭര കുറിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ