'യുവതാരങ്ങളെ മാത്രം ഇറക്കി കളിച്ചാല്‍ ഇന്ത്യ നാണംകെടും; പ്രമുഖര്‍ക്ക് വിശ്രമം നല്‍കരുത്'; മുന്നറിയിപ്പ്‌

'ഐപിഎല്ലില്‍ കളിക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കേണ്ടതില്ല'
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
രോഹിത്, വിരാട് കോഹ്‌ലി/ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

മുംബൈ: സീനിയര്‍ താരങ്ങളെ ഒഴിവാക്കി യുവതാരങ്ങളുമായാണ് ഇന്ത്യ സൗത്ത് ആഫ്രിക്കയെ നേരിടുന്നത് എങ്കില്‍ നാണംകെടുമെന്ന മുന്നറിയിപ്പുമായി മുന്‍ താരം ആകാശ് ചോപ്ര. മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളെ ഉള്‍പ്പെടുത്തി ടീം പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാര്‍ ഒരുങ്ങുന്നതിന് ഇടയിലാണ് ആകാശ് ചോപ്രയുടെ വാക്കുകള്‍. 

ഐപിഎല്ലില്‍ കളിക്കുന്ന സൗത്ത് ആഫ്രിക്കന്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കുന്നില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്കും വിശ്രമം നല്‍കേണ്ടതില്ലെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയില്‍ പരമ്പര പിടിക്കണം എന്ന് ഉറപ്പിച്ചാണ് സൗത്ത് ആഫ്രിക്ക വരുന്നത്. അതുകൊണ്ട് സെലക്ടര്‍മാരോട് അഭ്യര്‍ഥിക്കുകയാണ്. സൗത്ത് ആഫ്രിക്ക കളിക്കാര്‍ക്ക് വിശ്രമം നല്‍കുന്നില്ലെങ്കില്‍ ഇന്ത്യയും നല്‍കേണ്ടതില്ല. അങ്ങനെ വിശ്രമം നല്‍കിയാല്‍ ഇന്ത്യക്ക് നാട്ടില്‍ തോല്‍ക്കേണ്ടതായി വരും, ആകാശ് ചോപ്ര പറയുന്നു. 

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്കും ഇംഗ്ലണ്ട് പര്യടനത്തിനുമായി രണ്ട് വ്യത്യസ്ത ടീമുകളെ പ്രഖ്യാപിക്കാനാണ് ബിസിസിഐ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ 5 ട്വന്റി20യാണ് ഇന്ത്യ കളിക്കുക. ഇവിടെ ട്വന്റി20 ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിവിഎസ് ലക്ഷ്മണിനെ കൊണ്ടുവന്നേക്കും എന്നും റിപ്പോര്‍ട്ടുണ്ട്. 

ഇംഗ്ലണ്ട് പര്യടനത്തിന് ഇടയില്‍ അയര്‍ലന്‍ഡിന് എതിരേയും ഇന്ത്യ കളിക്കുന്നുണ്ട്. ഈ പരമ്പരയിലും വിവിഎസ് ലക്ഷ്മണ്‍ ഇന്ത്യന്‍ ട്വന്റി20 ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിയേക്കുമെന്നാണ് സൂചന. ഒരു ടെസ്റ്റിനൊപ്പം മൂന്ന് ട്വന്റി20യും മൂന്ന് ഏകദിനവും ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നു. ജൂലൈ ഒന്നിനാണ് ടെസ്റ്റ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com