'മെസി ഇന്റര്‍ മിയാമി കളിക്കാരനാവില്ല, ഉടമയുമാവില്ല'; വ്യാജ പ്രചാരണം എന്ന് താരത്തിന്റെ ഏജന്റ്‌

ഇന്റര്‍ മിയാമിയുടെ 35 ശതമാനം ഷെയറുകള്‍ മെസി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: എംഎല്‍എസ് ക്ലബായ ഇന്റര്‍ മിയാമിയിലേക്ക് മെസി ചേക്കേറുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി താള്ളി താരത്തിന്റെ ഏജന്റ്. മെസി അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് തീരുമാനം എടുത്തിട്ടില്ലെന്നാണ് താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ച് പാരിസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഇന്റര്‍ മിയാമിയുടെ 35 ശതമാനം ഷെയറുകള്‍ മെസി സ്വന്തമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അടുത്ത വര്‍ഷം പിഎസ്ജിയുമായുള്ള തന്റെ കരാര്‍ അവസാനിക്കുന്നതോടെ മെസി ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറും എന്ന് അര്‍ജന്റൈന്‍ മാധ്യമമായ ഡയറക്ട് ടിവി സ്‌പോര്‍ട്‌സ് അവകാശപ്പെട്ടു. കരാര്‍ തയ്യാറാക്കപ്പെട്ടതായും ഓഗസ്റ്റില്‍ ഇതില്‍ ഒപ്പുവയ്ക്കുമെന്നുമാണ് റിപ്പോര്‍ട്ട് വന്നത്. 

കരിയറിന്റെ അവസാനം എംഎല്‍എസിലേക്ക് മെസി ചേക്കേറുമെന്ന വിലയിരുത്തലുകള്‍ ഏറെ വര്‍ഷമായുണ്ട്. അതിനിടെ തിങ്കളാഴ്ച മെസിക്കൊപ്പമുള്ള ഫോട്ടോ ഇന്റര്‍ മിയാമിയുടെ സഹ ഉടമ ഡേവിഡ് ബെക്കാം പങ്കുവെച്ചിരുന്നു. നെയ്മര്‍, റാമോസ്, എംബാപ്പെ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായി. 

എന്നാല്‍ മെസിയും ബെക്കാമും തമ്മില്‍ കണ്ടതില്‍ ട്രാന്‍സ്ഫറുമായി ഒരു ബന്ധവും ഇല്ലെന്നാണ് മെസിയുടെ ഏജന്റ് വ്യക്തമാക്കിയത്. പിഎസ്ജി ടീമിന്റെ ദോഹ സന്ദര്‍ശനത്തിന്റെ ഭാഗമാണ് ഇത്. ഡേവിഡ് ബെക്കാം ഖത്തര്‍ വേദിയാവുന്ന ലോകകപ്പിന്റെ അംബാസിഡര്‍ ആണെന്നും മെസിയുടെ ഏജന്റ് ചൂണ്ടിക്കാണിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com