ഹൈദരാബാദിന് തിരിച്ചടി, അവസാന മത്സരത്തില്‍ വില്യംസണ്‍ കളിക്കില്ല; നാട്ടിലേക്ക് മടങ്ങും

മുംബൈ ഇന്ത്യന്‍സിന് എതിരെ അവസാന പന്തില്‍ ത്രില്ലിങ് ജയം പിടിച്ച് പ്ലേഓഫിന്റെ നേരിയ സാധ്യത ഹൈദരാബാദ് നിലനിര്‍ത്തി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: മുംബൈ ഇന്ത്യന്‍സിന് എതിരെ അവസാന പന്തില്‍ ത്രില്ലിങ് ജയം പിടിച്ച് പ്ലേഓഫിന്റെ നേരിയ സാധ്യത ഹൈദരാബാദ് നിലനിര്‍ത്തി. എന്നാല്‍ അവസാന മത്സരത്തിന് മുന്‍പായി ഹൈദരാബാദിന് തിരിച്ചടി. ക്യാപ്റ്റനില്ലാതെയാണ് അവര്‍ക്ക് ഇറങ്ങേണ്ടി വരിക. 

പഞ്ചാബ് കിങ്‌സിന് എതിരെയാണ് ഹൈദരാബാദിന്റെ അവസാന മത്സരം. എന്നാല്‍ വില്യംസണ്‍ അതിന് മുന്‍പ് ന്യൂസിലന്‍ഡിലേക്ക് മടങ്ങും. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് വില്യംസണ്‍ മടങ്ങുന്നത്. വില്യംസണ്‍ അവസാന മത്സരം കളിക്കാന്‍ ഉണ്ടാവില്ലെന്ന് ഹൈദരാബാദ് അറിയിച്ചു. 

സീസണില്‍ ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും വലിയ മികവ് കാണിക്കാന്‍ വില്യംസണിന് കഴിഞ്ഞിട്ടില്ല. സീസണില്‍ 13 കളിയില്‍ നിന്ന് 216 റണ്‍സ് ആണ് വില്യംസണ്‍ സ്‌കോര്‍ ചെയ്തത്. ബാറ്റിങ് ശരാശരി 19.64. അര്‍ധ ശതകം നേടിയത് ഒരു തവണ മാത്രം. ഉയര്‍ന്ന സ്‌കോര്‍ 57. 

സീസണില്‍ 13 കളിയില്‍ നിന്ന് 6 ജയവും ഏഴ് തോല്‍വിയുമായി 8ാം സ്ഥാനത്താണ് ഹൈദരാബാദ്. 12 പോയിന്റാണ് അവര്‍ക്കുള്ളത്. ആറും ഏഴും സ്ഥാനത്തുള്ള കൊല്‍ക്കത്തക്കും പഞ്ചാബിനും 12 പോയിന്റ് വീതമാണ് ഉള്ളത്. 14 പോയിന്റ് വീതമുള്ള ഡല്‍ഹി, ബാംഗ്ലൂര്‍ എന്നിവരും ഹൈദരാബാദിന് മുന്‍പിലുണ്ട്. ഇവരെയെല്ലാം മറികടന്ന് പ്ലേഓഫ് പിടിക്കുക ഹൈദരാബാദിന് അസാധ്യമാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com