ഇന്ന് ഗുജറാത്തിനെ ബാംഗ്ലൂര്‍ നേരിടും; രാജസ്ഥാന്‍, ഡല്‍ഹി ടീമുകളെ മത്സര ഫലം ബാധിക്കുന്നത് ഇങ്ങനെ

പ്ലേഓഫ് ഉറപ്പിച്ചതിനാല്‍ മത്സരഫലം എന്തായാലും ഗുജറാത്തിന് വിഷയമല്ല. എന്നാല്‍ മത്സര ഫലം ബാംഗ്ലൂര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ ടീമുകളെ ബാധിക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും. പ്ലേഓഫ് ഉറപ്പിച്ചതിനാല്‍ മത്സരഫലം എന്തായാലും ഗുജറാത്തിന് വിഷയമല്ല. എന്നാല്‍ മത്സര ഫലം ബാംഗ്ലൂര്‍, രാജസ്ഥാന്‍, ഡല്‍ഹി എന്നീ ടീമുകളെ ബാധിക്കും. 

ഇന്ന് ഗുജറാത്തിന് എതിരെ ബാംഗ്ലൂര്‍ ജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് പ്രവേശനം ഉറപ്പിക്കാനായി ഒരു ദിവസം കൂടി കാത്തിരിക്കണം. ഇന്ന് ജയിച്ചാല്‍ ബാംഗ്ലൂരിന്റെ പോയിന്റ് 16 ആവും. നിലവില്‍ 16 പോയിന്റ് ആണ് രാജസ്ഥാനും ഉള്ളത്. ചെന്നൈക്കെതിരായ തങ്ങളുടെ അവസാന ലീഗ് മത്സരം ജയിച്ചാല്‍ രാജസ്ഥാന്റെ പോയിന്റ് 18ലേക്ക് എത്തുകയും പ്ലേഓഫ് ഉറപ്പാവുകയും ചെയ്യും. എന്നാല്‍ ഇന്ന് ബാംഗ്ലൂര്‍ ജയിക്കുകയും രാജസ്ഥാന്‍ നാളെ ചെന്നൈയോട് തോല്‍ക്കുകയും ചെയ്താല്‍ നെറ്റ് റണ്‍റേറ്റ് ആണ് ഇവിടെ വിഷയമാവുക...

ഇന്ന് ബാംഗ്ലൂര്‍ തോറ്റാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാവും. അവസാന മത്സരത്തില്‍ മുംബൈയോട് ജയിച്ചാല്‍ ഡല്‍ഹിക്ക് പ്ലേഓഫ് ഉറപ്പിക്കാനാവും. എന്നാല്‍ ഇന്ന് ബാംഗ്ലൂര്‍ ജയിച്ചാല്‍ ഡല്‍ഹിക്ക് മുംബൈക്ക് എതിരായ മത്സരം വലിയ മാര്‍ജിനില്‍ ജയിക്കേണ്ടതായി വരും. പോയിന്റ് ഒന്നാവുന്നതോടെ നെറ്റ്‌റണ്‍റേറ്റ് ഇവിടെ വിധി നിര്‍ണയിക്കും. 

ഇന്ന് ബാംഗ്ലൂരും മുംബൈക്ക് എതിരെ ഡല്‍ഹിയും ജയിച്ചാലാണ് പഞ്ചാബ് കിങ്‌സിന്റേയും ഹൈദരാബാദിന്റേയും പ്ലേഓഫ് സാധ്യതകള്‍ക്ക് അല്‍പ്പമെങ്കിലും ജീവന്‍ വെക്കു. 12 പോയിന്റ് വീതമാണ് പഞ്ചാബിനും ഹൈദരാബാദിനും ഉള്ളത്. ഇത് ബാംഗ്ലൂര്‍ ജയിച്ചാല്‍ പഞ്ചാബും ഹൈദരാബാദും പ്ലേഓഫ് കാണാതെ പുറത്താവും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com