6 പന്തില്‍ ജയിക്കാന്‍ 21 റണ്‍സ്; 4,6,6,2; ഒടുവില്‍ കണ്ണീരണിഞ്ഞ് റിങ്കു സിങ്‌

'കൊല്‍ക്കത്ത മുതല്‍മുടക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളാണ് റിങ്കു, അതില്‍ ഒരു സംശയവും വേണ്ട'
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: 6 പന്തില്‍ ജയിക്കാന്‍ 21 റണ്‍സ്. പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ പോലും പ്രയാസപ്പെട്ടിരുന്ന താരം ആദ്യ നാല് പന്തുകള്‍ പറത്തിയത് 4,6,6,2 എന്ന കണക്കില്‍. ഒടുവില്‍ ലൂയിസിന്റെ ഒറ്റക്കയ്യിലെ അസാധ്യ ക്യാച്ചില്‍ മടങ്ങിയെങ്കിലും ആരാധകരുടെ ഹീറോയായി റിങ്കു സിങ്. 

80 ലക്ഷം രൂപയ്ക്കാണ് റിങ്കു സിങ്ങിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമിലെത്തിച്ചത്. ബൗണ്ടറി ലൈനിന് സമീപം ചോരാത്ത കൈകളുമായി റിങ്കു ഫീല്‍ഡിങ് മികവ് കാണിച്ച് ശ്രദ്ധ പിടിച്ചിരുന്നു. പിന്നാലെ കൊല്‍ക്കത്തയെ തകര്‍പ്പന്‍ ചെയ്‌സിങ് ജയത്തിന്റെ സമീപത്തേക്ക് എത്തിക്കാനും റിങ്കുവിനായി. 

'റിങ്കുവില്‍ കൊല്‍ക്കത്ത മുതല്‍മുടക്കം'

15 പന്തില്‍ന നിന്ന് രണ്ട് ഫോറും നാല് സിക്‌സുമാണ് റിങ്കുവിന്റെ ബാറ്റില്‍ നിന്ന് വന്നത്. സീസണിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളുടെ പട്ടികയിലേക്കും ഇത് ചേര്‍ക്കപ്പെട്ടു. എന്നാല്‍ രണ്ട് റണ്‍സിന് ടീം തോല്‍വിയിലേക്ക് വീണതോടെ ഗ്രൗണ്ടില്‍ റിങ്കു സിങ് കണ്ണീരണിഞ്ഞു. ഇതുപോലെ ബാറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയില്ല എന്നാണ് കൊല്‍ക്കത്ത പരിശീലകന്‍ മക്കല്ലം മത്സരത്തിന് ശേഷം ചൂണ്ടിക്കാണിച്ചത്. 

റിങ്കുവിന്റേത് അവിശ്വസനീയമായ കഥയാണ്. അഞ്ച് വര്‍ഷത്തോളമായി ഐപിഎല്ലിന്റെ ഭാഗമായി നില്‍ക്കുന്നു. ഏറെ നാളായി സൈഡിലിരിക്കേണ്ടി വരുന്നു, അപ്പോഴും കഠിനാധ്വാനം ചെയ്യുന്നു. തന്റെ അവസരത്തിനായി കാത്തിരുന്നു. സീസണില്‍ വൈകിയാണ് അവസരം ലഭിച്ചത്. അത് മുതലെടുക്കുകയും ചെയ്തു, മക്കല്ലം പറയുന്നു. 

കൊല്‍ക്കത്ത മുതല്‍മുടക്കാന്‍ പോകുന്ന താരങ്ങളില്‍ ഒരാളാണ് റിങ്കു, അതില്‍ ഒരു സംശയവും വേണ്ട. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ അവന്‍ മെച്ചപ്പെടുന്നത് നമുക്ക് കാണാനാവും എന്നും മക്കല്ലം ഉറപ്പ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com